ഇരുട്ടിനെ 'ബൗണ്ടറിയിലേക്ക്' തുരത്തി മുനാസ് ഇന്ത്യൻ ടീമിൽ
text_fieldsകാസർകോട്: ഇരുട്ടിനെ 'ബൗണ്ടറിയിലേക്ക്' തുരത്തി മുനാസ് ഇന്ത്യൻ ടീമിൽ. ശ്രീലങ്കന്‍ പര്യടനത്തിനുള്ള കാഴ്ച്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കാണ് ഉപ്പളയിലെ പൈവളികെ സ്വദേശി മുനാസ് തെരഞ്ഞെടുക്കപ്പെട്ടത്. പകുതി കാഴ്ച്ചയോട് കൂടിയാണ് പിറന്നു വീണ മുനാസ് ഇല്ലായ്മകളോട് പൊരുതിയാണ് നേട്ടം കൈവരിച്ചത്. കാഴ്ച്ച കുറവായെങ്കിലും വെറുതെ ഇരിക്കാൻ മുനാസ് തയാറായില്ല, എല്ലാ ക്രിക്കറ്റ് ടൂർണമെൻറുകളും പോയി കാണും, കളിക്കളത്തിൽ കാലു കുത്തിയാൽ കാഴ്ച്ചയില്ലെന്നുള്ള കാര്യം മുനാസ് മറക്കും, കാഴ്ച്ചയല്ല, ആ സമയത്ത് മുനാസിന് ടീമാണ് വലുത്. ടൂർണമെൻറുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചതോടെ കാഴ്ച്ച കുറഞ്ഞിട്ടും പടവുകൾ ഒാരോന്നും മുനാസ് കുതിച്ചു കയറി.
പ്രതിസന്ധികളെ മറി കടന്ന് ആദ്യം ജില്ല നായകനും അതിന് പിന്നാലെ കേരള ടീമിെൻറ ഉപനായക സ്ഥാനവും തേടി വന്നു.ഇന്ത്യൻ ടീമിലെ എക മലയാളിയും കൂടിയാണ് മുനാസ്. അധികാരികൾക്ക് മുന്നിൽ പൈസ കൊടുത്തോ കോഴ നൽകിയോ ആയിരുന്നില്ല സ്ഥാനങ്ങൾ നേടിയെടുത്തത്. നേരെ മറിച്ച് കളിക്കളത്തിൽ നടന്ന പോരാട്ടങ്ങളിലൂടെയാണ് നേട്ടങ്ങൾ മുഴുവനും. കോഴിക്കോട് ഫറൂഖ് കോളജിലെ ബി.എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. നിലവിലെ ഇന്ത്യൻ ടീമിലെ മികച്ച ഒാൾ റൗണ്ടർ കൂടിയാണ് മുനാസ്. ഇന്ത്യൻ ടീമിെൻറ ഫാസ്റ്റ് ബൗളറും ഒാപ്പണിങ് റൈറ്റ് ഹാൻഡ് ബാറ്റ്സ്മാനുമാണ് മുനാസ്. ഒന്നു മുതൽ ഏഴാം ക്ലാസ് വരെ വിദ്യാനഗറിലെ ബ്ലൈൻഡ് സ്കൂളിലായിരുന്നു മുനാസ് പഠിച്ചത്.
എട്ട് മുതൽ പ്ലസ്ടു വരെ കോഴിക്കോട് കൊളത്തറ ബ്ലൈൻഡ് സ്കൂളിലുമായിരുന്നു പഠനം. കാസർകോട് സ്ഥിതി ചെയ്യുന്ന അന്ധൻമാരുടെ ക്രിക്കറ്റ് കൂട്ടായ്മയായ നോർത്ത് മലബാർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ സൈറ്റ് ലെസ്സ് എന്ന സംഘടനയിലെ പ്രവർത്തകരാണ് മുനാസിെൻറ വളർച്ചക്ക് പിന്നിൽ. അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻറുകൾ കാണുകയും താരങ്ങളുടെ ബാറ്റിങ് ബൗളിങ് ശൈലി മണിക്കൂറുകളോളം പരിശീലനം ചെയ്യുന്ന സ്വഭാവക്കാരനും കൂടിയാണിയാൾ. നാട്ടിലെത്തിയാൽ അന്താരാഷ്ട്ര ടൂർണമെൻറുകളുടെ അതേ പ്രാധാന്യം തന്നെ ഡിവിഷൻ ടൂർണമെൻറുകൾക്കും നൽകുകയും പെങ്കടുക്കുകയും ചെയ്യും. കാഴ്ച്ച പരിമിതർക്കായി ജില്ലയിൽ നല്ലൊരു ഗ്രൗണ്ടു പോലുമില്ല. താളിപ്പടുപ്പിലേയും വിദ്യാനഗറിലെയും സ്റ്റേഡിയത്തിൽ വെച്ചാണ് പരിശീലിക്കാറുള്ളത്. ജില്ലയിലെ കാഴ്ച്ച പരിമിതരുടെ ടീമായ റെയിൻബോ സ്റ്റാറിന് വേണ്ടി ഒരുപാട് ടൂർണമെൻറുകളിൽ കിരീടമുയർത്തിയിട്ടുണ്ട്.
മുനാസിന് പുറമേ സഹോദരങ്ങളായ സക്കീനക്കും ഖലീലിനും കാഴ്ച്ച തീരെയില്ല. പൈവളികയിലെ മുഹമ്മദിെൻറയും ഫാത്തിമയുടേയും മകനാണ് മുനാസ്. കരീം, മിസരിയ എന്നിവർ മറ്റു സഹോദരങ്ങളാണ്. ജൂലൈ 14 മുതല്‍ 25 വരെ കൊളംബോ ബര്‍ഹര്‍ റിക്രിയേഷന്‍ ക്ലബ് ഗ്രൗണ്ടിലും എയര്‍ ഫോഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് മത്സരങ്ങള്‍. പര്യടനത്തിെൻറ ഭാഗമായി മൂന്ന് ഏകദിന മത്സരങ്ങളും അഞ്ചു ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. എല്ലാ പ്രയാസങ്ങളെയും തരണം ചെയ്ത് കീരീടം നേടുമെന്ന് തന്നെയാണ് പൈവളികയിലെ നാട്ടുകാരുടേയും മുനാസിെൻറയും പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.