മാരത്തണിലെ ‘മൈലപ്പുറം ബ്രദേഴ്സ്’
text_fieldsമലപ്പുറം: ഫുട്ബാളിെൻറ മാത്രം നാടല്ല ഇതെന്ന് മറ്റു കായിക ഇനങ്ങളിലെ നേട്ടങ്ങൾ വഴി തെ ളിയിച്ച മലപ്പുറത്ത് മാരത്തൺ മാനിയയും പിടിമുറുക്കുന്നു. ജനുവരി 20ന് നടന്ന മുംബൈ മാര ത്തണിൽ ജില്ലയിൽനിന്ന് മാത്രം പത്തോളം പേർ പങ്കെടുത്തു. മലപ്പുറം നഗരസഭയിലെ മൈലപ്പു റം സ്വദേശികളായ സഹോദരങ്ങളും ഇവരുടെ സഹോദരി ഭർത്താവുമുണ്ടായിരുന്നു കൂട്ടത്തിൽ. ഇക്കൊല്ലം അവസാനം ഗോവയിൽ നടക്കാനിരിക്കുന്ന അയൺമാൻ ട്രയാത്ലണും 2020ലെ നെയ്റോബി റോഡ് റേസുമാണ് അടുത്ത പ്രധാന ലക്ഷ്യങ്ങൾ. മൈലപ്പുറം കൊന്നോല മുഹമ്മദ് (27), അനുജൻ മുഹ്സിൻ (19), സഹോദരി ഭർത്താവ് ബഷീർ മാടശ്ശേരി (38) എന്നിവരാണ് വലിയ സ്വപ്നങ്ങളിലേക്ക് പരിശീലനം നടത്തുന്നത്.
മലപ്പുറം റണ്ണേഴ്സ് ക്ലബ് പ്രതിനിധികളായി ഇവരടക്കം ഒമ്പതുപേർ ഇത്തവണ മുംബൈ മാരത്തണിൽ ഓടിയിരുന്നു. ജ്യേഷ്ഠൻ നഈമാണ് രണ്ട് അനുജന്മാരെയും ഈ രംഗത്തേക്ക് കൊണ്ടുവന്നത്. കൊന്നോല ബദീഉസ്സമാെൻറയും ടി.കെ. ജമീലയുടെയും മക്കളായ ഇവർ വിവിധ കാൽലകിയ പ്രചോദനത്തിൽ മുഹമ്മദും മുഹ്സിനും മൂന്ന് വർഷമായി വിവിധ മാരത്തണുകളിൽ പങ്കെടുക്കുന്നുണ്ട്. 2018ലെ കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണായിരുന്നു ആദ്യ ദേശീയ മത്സരം. കൊച്ചിയിൽനിന്നാണ് മുംബൈ മാരത്തണിലേക്ക് യോഗ്യത ലഭിച്ചത്.
ഫുൾ മാരത്തൺ ഫിനിഷ് ചെയ്തതിന് മെഡലും കിട്ടി.സ്കൂൾ പഠന കാലത്ത് ഫുട്ബാൾ താരമായിരുന്ന മുഹ്സിൻ സൈക്കിൾ പോളോയിലും ബാൾ ബാഡ്മിൻറണിലും സംസ്ഥാനതലത്തിൽ മത്സരിച്ചിട്ടുണ്ട്. ഇപ്പോൾ തിരൂർക്കാട് നസ്റ കോളജ് അധ്യാപകൻ. പാണക്കാട് ഡി.യു.എച്ച്.എസ്.എസ് പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയായ മുഹ്സിൻ മലപ്പുറം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹോക്കി ടീമിലുണ്ടായിരുന്നു. സഹോദരി സഫയുടെ ഭർത്താവ് മഞ്ചേരി പത്തപ്പിരിയം സ്വദേശി ബഷീർ കുറമ്പത്തൂർ ചേരൂരാൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. ഓട്ടവും സൈക്ലിങ്ങും നീന്തലും ചേർന്നതാണ് അയൺമാൻ ട്രയാത്ലൺ. മത്സരങ്ങൾക്കായി സ്പോൺസർമാരെയും തേടുന്നുണ്ട് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.