ടോമിെൻറ ‘മാസ് എന്‍ട്രി’; ഇളകിമറിഞ്ഞ് കാണികള്‍
text_fieldsകോഴിക്കോട്: സംഘാടകര്‍ ക്ഷണിച്ചില്ലെങ്കിലും ഇരുമ്പുഗാലറിയിലെ താേഴതട്ടിലിരുന്ന് കൂട്ടുകാരുടെ കളി ആസ്വദിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ടോം ജോസഫ്. ആരവങ്ങള്‍ മുഴക്കിയ ആയിരക്കണക്കിന് കാണികളുടെ സ്നേഹസ്വീകരണം ഏറ്റുവാങ്ങിയാണ് ടോം ദേശീയ വോളിബാള്‍ ചാമ്പ്യൻഷിപ്പിെൻറ മുഖ്യവേദിയായ കാലിക്കറ്റ് ട്രേഡ് സെൻററിലെ ഗാലറിയിലെത്തിയത്. ഉദ്ഘാടന ചടങ്ങിലേക്കും മറ്റും സംഘാടകര്‍ മുന്‍ ഇന്ത്യന്‍ നായകനെ ക്ഷണിക്കാത്തതിനാലാണ് 200 രൂപയുടെ ഗാലറി ടിക്കറ്റെടുത്ത് കളി കാണാനെത്തിയത്. അര്‍ജുന അവാര്‍ഡ് േജതാവും കോഴിക്കോട് സ്വദേശിയും കൂടിയായ ടോമിന് ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് ക്ഷണമില്ലെന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വൈകീട്ട് 6.30ന് ടോമിെൻറ ടീമായ കൊച്ചി ബി.പി.സി.എല്ലിലെ ആറ് താരങ്ങള്‍ കേരളത്തിനായി പഞ്ചാബിനെതിരെ കളിക്കാനൊരുങ്ങുമ്പോഴായിരുന്നു താരത്തിെൻറ ‘മാസ് എന്‍ട്രി’. എറണാകുളത്തുനിന്ന് നാല് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ടോം ടിക്കറ്റ് കൗണ്ടറിലേക്ക് നീങ്ങിയപ്പോള്‍തന്നെ ഫോേട്ടാഗ്രാഫര്‍മാര്‍ ഒപ്പംകൂടി. വിവരമറിഞ്ഞെത്തിയ ആരാധകര്‍ പൂമാലയും ബൊക്കയും സമ്മാനിച്ചു. ടിക്കറ്റെടുത്ത് ഗാലറിയുടെ ഭാഗത്തേക്ക് പ്രവേശിച്ചതോടെ കാണികള്‍ ഇളകിമറിഞ്ഞു. പിന്തുണയറിയിച്ച് മുദ്രാവാക്യം മുഴക്കിയ ആരാധകര്‍ സംഘാടകര്‍ക്കെതിരെയും തിരിഞ്ഞു. തികഞ്ഞ നന്ദികേടാണ് കാണിച്ചതെന്നും കോഴിക്കോടിെൻറ സ്വന്തം ടോമിനെ തഴഞ്ഞത് പൊറുക്കാനാവില്ലെന്നും കാണികള്‍ വിളിച്ചുപറഞ്ഞു. 2001ല്‍ ഇതേ വേദിയില്‍ കേരളത്തെ ജേതാക്കളാക്കുന്നതില്‍ പ്രധാനിയായിരുന്ന ടോമിനെ കാണികള്‍ ആനയിച്ച് ഗാലറിയിലെ താഴേ നിരയിലിരുത്തി.
സാധാരണക്കാരായ ആരാധകരുടെ കൂടെയിരുന്ന് കളികാണാനുള്ള ആഗ്രഹത്താലാണ് ടിക്കറ്റെടുത്തതെന്ന് ടോം പറഞ്ഞു. കളിക്കുന്ന കാലത്ത് പിന്തുണയേകിയ ഗാലറിയെ മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
കാണികള്‍ എതിരായതോടെ സംഘാടകര്‍ അനുനയിപ്പിക്കാനെത്തി. മുന്‍ ഇന്ത്യന്‍ താരവും കോച്ചുമായ ജി.ഇ. ശ്രീധര്‍ മുന്‍കൈയെടുത്ത് വോളിബാള്‍ അസോസിേയഷന്‍ ഭാരവാഹി പി. രാജീവനെ ടോമിനരികിലേക്ക് അയച്ചെങ്കിലും തല്ക്കാലം ഗാലറിയിലിരിക്കാമെന്നായിരുന്നു താരത്തിെൻറ നിലപാട്. ‘ഞങ്ങളുണ്ട് കൂടെ’ എന്ന മുദ്രാവാക്യമുള്ള ബാനറും ജില്ല വോളിബാള്‍ പ്ലയേഴ്സ് വെൽഫെയര്‍ അേസാസിയേഷൻ ഗാലറിയില്‍ ഉയര്‍ത്തി. ടോം ജോസഫിനെ ക്ഷണിച്ചിട്ടുണ്ടെന്നും പാസിനായി ഫോട്ടാ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും സംഘാടകര്‍ അറിയിച്ചു.
തിങ്കളാഴ്ച അന്താരാഷ്ട്ര മലയാളിതാരങ്ങളെ ആദരിക്കുന്ന ചടങ്ങിലേക്ക് ടോമിനും ക്ഷണമുണ്ട്. എന്നാല്‍, താരം ചടങ്ങിനെത്താനിടയില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.