നേഷൻസ് ലീഗ്: പോർചുഗൽ, ഇംഗ്ലണ്ട് സെമിയിൽ, ക്രൊയേഷ്യ, സ്പെയിൻ പുറത്ത്
text_fieldsമിലാൻ: യൂറോപ്യൻ ഫുട്ബാളിലെ പുതുപരീക്ഷണമായ യുവേഫ നേഷൻസ് ലീഗിെൻറ സെമിയിൽ ഇടംനേടുന്ന ആദ്യ ടീമെന്ന ബഹുമതി യൂറോ ചാമ്പ്യന്മാരായ പോർചുഗലിന് സ്വന്തം. ലീഗ് ‘എ’യിലെ ഗ്രൂപ് മൂന്നിൽനിന്ന് ഒരുകളി ബാക്കിനിൽക്കെയാണ് ഇറ്റലിയെ ഗോൾരഹിത സമനിലയിൽ തളച്ച് പോർചുഗലിെൻറ പടയോട്ടം.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറ്റലിയുടെ മണ്ണിലിറങ്ങിയ പറങ്കികൾ ഗോൾമുഖം കോട്ടകെട്ടി പ്രതിരോധിച്ചാണ് ആവശ്യമായ സമനില പിടിച്ചെടുത്തത്. അതേസമയം, ഗോൾ പൊസഷനും അരഡസനോളം ഗോളവസരവുമുണ്ടായിട്ടും ഇറ്റലിക്ക് ഒരുതവണ പോലും എതിരാളിയുടെ വലകുലുക്കാനായില്ല. ഇതോടെ, റഷ്യ ലോകകപ്പ് യോഗ്യത നഷ്ടമായതിെൻറ പാപംതീർക്കാനുള്ള അവസരം കോച്ച് റോബർേട്ടാ മാൻസീനിക്ക് പാഴായി. ഗ്രൂപ്പിൽ ഇറ്റലിയുടെ നാലുകളി കഴിഞ്ഞപ്പോൾ അഞ്ചു പോയൻറുമായി രണ്ടാമതാണ്. 21ന് േപാളണ്ടിനെ കൂടി നേരിടാനുള്ള പോർചുഗൽ ഏഴു പോയൻറുമായി ഒന്നാമതാണിപ്പോൾ. ഒരു പോയൻറ് മാത്രമുള്ള പോളണ്ട് നേരേത്തതന്നെ പുറത്തായിരുന്നു.
സെമി പ്രവേശനത്തോടെ നിലവിലെ യൂറോപ്യൻ ജേതാക്കളായ പോർചുഗൽ 2020 യൂറോ കപ്പിനുള്ള േപ്ല ഒാഫ് റൗണ്ട് ഉറപ്പിച്ചു. യൂറോ യോഗ്യത റൗണ്ടിൽ അടിതെറ്റിയാൽ ഇൗ സാധ്യതകൂടി ഉപയോഗിക്കാം.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസാന്നിധ്യവും ഇറ്റാലിയൻ പ്രതിരോധ നായകൻ ജോർജിയോ ചെല്ലിനിയുടെ 100ാം മത്സരവുമായിരുന്നു കളിയിലെ ശ്രദ്ധേയ ഘടകങ്ങൾ.
റൊണാൾഡോയുടെ അസാന്നിധ്യത്തിൽ ബെർണാഡോ സിൽവ, റുബൻ നവസ്, ആന്ദ്രെ സിൽവ എന്നിവർ നയിച്ച പോർചുഗലിെൻറ കുതിപ്പെല്ലാം ബോക്സിനുള്ളിൽ ചെല്ലിനി-ബനൂചി ട്രാപ്പിൽ അവസാനിച്ചു. ഗോളി ജിയാൻലൂയിജി ഡോണറുമ്മയും മികച്ച ഫോമിലായിരുന്നു. എന്നാൽ, ഇറ്റലിയുടെ ലോറൻസോ ഇൻസിഗ്നെയും സിറോ ഇമ്മൊബിലും മികച്ച അവസരങ്ങൾ അടിച്ചു പാഴാക്കി. അവസാന മിനിറ്റുവരെ ഇറ്റലിയിൽനിന്ന് വിജയമകറ്റിയതും അലക്ഷ്യമായ ഇത്തരം േഷാട്ടുകൾ തന്നെ.
ഫൈനൽ റൗണ്ട് പോർചുഗലിൽ
ലണ്ടൻ: ലീഗ് ‘എ’യിലെ നാലു ഗ്രൂപ് ജേതാക്കൾ മത്സരിക്കുന്ന ഫൈനൽ റൗണ്ടിന് പോർചുഗൽ വേദിയാവും. അവസാന നാലിൽ ഇടംനേടുന്ന രാജ്യമാവും വേദിയാവുകയെന്ന് യുവേഫ നേരേത്ത പ്രഖ്യാപിച്ചിരുന്നു. പോർചുഗൽ, ഇറ്റലി, പോളണ്ട് ടീമുകളാണ് വേദിയൊരുക്കാൻ താൽപര്യം പ്രകടിപ്പിച്ചത്. മറ്റു ടീമുകൾ പുറത്തായതോടെ ആതിഥേയത്വം പോർചുഗലിന് സ്വന്തമായി. 2019 ജൂൺ അഞ്ച്, ആറ് തീയതികളിലാണ് സെമിഫൈനൽ. കലാശപ്പോരാട്ടം ജൂൺ ഒമ്പതിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.