ബ്ലാസ്റ്റേഴ്സിലേക്ക് ഒരു സെർബിയൻ കരുത്തൻ കൂടി
text_fieldsകൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിെൻറ മധ്യ നിരയിൽ കരുത്തുപകരാൻ ഒരു വിദേശ താരം കൂടിയെത്തി. സെർബിയയുടെ മധ്യനിരതാരം നിക്കോള കർമരേവിച്ചാണ് ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയത്. ഫെയ്സ്ബുക്ക് പേജിലാണ് ബ്ലാസ്റ്റേഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മൂന്നാമത്തെ സെർബിയൻ താരമാണ് 26കാരനായ കർമരേവിച്ച്. മുമ്പ് സ്ലവിസ സ്റ്റൊജനോവിച്ച്, നെമാൻജ പെസിച്ച്, എന്നിവരും ടീമിനൊപ്പം ചേർന്നിരുന്നു. ടീമിലെ ഏഴാമത്തേയും അവസാനത്തേയും വിദേശ താരം കൂടിയാണ് കർമരേവിച്ച്.
സെർബിയയുടെ അണ്ടർ 19-അണ്ടർ 21 ടീമുകളിൽ കളിച്ച താരം ഫറവോ ദ്വീപിലെ വെസ്റ്റർ എന്ന ക്ലബിൽ നിന്നാണ് കേരളത്തിലേക്കെത്തുന്നത്. സെർബിയ, ഗ്രീസ്, സ്വീഡൻ, തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും കളിച്ചിട്ടുണ്ട്.
സ്ലൊവേനിയൻ താരം മറ്റേജ് പോപ്ലാറ്റ്നിക്ക്, ഫ്രഞ്ച് താരം സിറിൽ കാലി, ഉഗാണ്ടൻ താരം കെസിറോൺ കിസീറ്റോ, ഘാന താരം കറേജ് പേക്കുസൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിലുള്ള ബാക്കി വിദേശ താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.