വർഷങ്ങൾ ഇനിയുമുണ്ടെങ്കിലും 2022 ലോകകപ്പിനായി നെയ്മർ കാത്തിരിക്കുന്നു
text_fieldsദോഹ: ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പിനായി താൻ കാത്തിരിക്കുകയാണെന്ന് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ ബ്രസീൽ സൂപ്പർതാരം നെയ്മർ. വർഷങ്ങൾ ഇനിയും ബാക്കിയുണ്ടെങ്കിലും ഒരു ഗൾഫ് രാജ്യത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിനായി താൻ കാത്തിരിക്കുകയാണെന്ന് നെയ്മർ പറഞ്ഞു. പി.എസ്.ജിയുടെ വിൻറർ പരിശീലനക്യാമ്പിൽ പെങ്കടുക്കാൻ ദോഹയിലെ ആസ്പെയർ സോണിൽ എത്തിയതായിരുന്നു ബ്രസീൽ താരം. മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലേക്ക് ഇന്ത്യൻ മീഡിയകളിൽ ‘ഗൾഫ്മാധ്യമ’ത്തിന് മാത്രമായിരുന്നു ക്ഷണം.
ഫ്രഞ്ച് താരം എംബാപ്പെ, ഉറുഗ്വായ് താരം കവാനി എന്നിവരും നെയ്മറിനൊപ്പമുണ്ടായിരുന്നു. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിെൻറ സെമിഫൈനൽ നടക്കുന്ന സ്റ്റേഡിയമാണ് ആസ്പെയർ സോണിലെ ഖലീഫ സ്റ്റേഡിയം. ഇവിടെത്തന്നെ പരിശീലനത്തിനെത്തിയത് നന്നായി. സ്പോർട്സിനെ ഏറെ സ്നേഹിക്കുന്നവരാണ് ഇവിടെയുള്ളത്. എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ ഖത്തർ മുമ്പന്തിയിലുണ്ട്. ഇവിടത്തെ ഭൗതിക സാഹചര്യങ്ങൾ ലോകോത്തരമാണെന്നും നെയ്മർ പറഞ്ഞു.
നെയ്മറും സഹതാരങ്ങളും ആസ്പെയർ അക്കാദമി മൈതാനത്ത് പരിശീലനത്തിനിറങ്ങി. കാണികളായെത്തിയ ആരാധകരെ അദ്ദേഹം നിരാശരാക്കിയില്ല. വീൽചെയറിൽ കാത്തുനിന്ന ബാലിക ‘നെയ്മർ’ എന്ന് നീട്ടിവിളിച്ചപ്പോൾ അവൾക്കരികിലെത്തി ഒാേട്ടാഗ്രാഫ് നൽകി. ബാലികക്കും ഒപ്പമുണ്ടായിരുന്നവർക്കൊപ്പവും നെയ്മറും എംബാപ്പെയും ഫോേട്ടാക്ക് പോസ് ചെയ്തു. ചില ബ്രസീൽ ആരാധകർ ആർത്തുവിളിച്ചതോടെ നെയ്മർ അവർക്ക് നേരെ കൈവീശിക്കാണിച്ചാണ് മൈതാനത്തേക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.