നെയ്മർ സുഖംപ്രാപിക്കുന്നു; ലോകകപ്പിന് മുേമ്പ കളത്തിലിറങ്ങും
text_fieldsറിയോ ഡെ ജനീറോ: ആരാധകർക്ക് സന്തോഷവാർത്തയുമായി ബ്രസീൽ ടീം ഡോക്ടറുടെ സന്ദേശമെത്തി. ‘‘നെയ്മർ എളുപ്പം സുഖംപ്രാപിക്കുന്നു. പരിക്ക് ഭേദമാവാൻ കഠിനമായ പരിശ്രമത്തിലാണ്, വൈകാതെതന്നെ അദ്ദേഹം പരിശീലനം ആരംഭിക്കും’’ -കാൽപാദത്തിലെ ശസ്ത്രക്രിയയും കഴിഞ്ഞ് വിശ്രമിക്കുന്ന നെയ്മറിെൻറ ആരോഗ്യം സംബന്ധിച്ച് ബ്രസീൽ ഫുട്ബാൾ ഫെഡറേഷെൻറ ആദ്യ ഒൗദ്യോഗിക പ്രതികരണം.
ആരാധകർ ഏറെ സന്തോഷത്തോടെയാണ് കാത്തിരുന്ന വാർത്തയെ സ്വാഗതം ചെയ്തത്. റിയോ െഡ ജനീറോയിലെ തീരദേശ സുഖവാസകേന്ദ്രത്തിൽ വിശ്രമിക്കുന്ന നെയ്മർ ഏതാനും ദിവസം മുമ്പ് തെൻറ തിരിച്ചുവരവ് സംബന്ധിച്ച് സൂചന നൽകിയിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കൂടിയായ റോഡ്രിഗോ ലാസ്മറിെൻറ വാക്കുകൾ. മേയ് 17ഒാടെ കളത്തിലിറങ്ങാനാവുമെന്നായിരുന്നു നെയ്മറിെൻറ പ്രതീക്ഷകൾ. മേയ് 19ന് പി.എസ്.ജിയുടെ അവസാന ലീഗ് മത്സരത്തിൽ കളിക്കാനുള്ള താൽപര്യവും അദ്ദേഹം അറിയിച്ചിരുന്നു. തുടർന്ന് മേയ് 21ന് അദ്ദേഹം ബ്രസീൽ ടീമിനൊപ്പം ചേരും.
‘‘ഫിസിക്കൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. അദ്ദേഹത്തിനായി പ്രത്യേകം പരിശീലനപദ്ധതി തയാറാക്കിയാവും ഇത്’’ -ലാസ്മർ പറഞ്ഞു. ഫെബ്രുവരി 26ന് ഫ്രഞ്ച് ലീഗ് മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. കാൽപാദത്തിലെ എല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് മാർച്ച് ആദ്യ വാരത്തിൽ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ലോകകപ്പ് സ്വപ്നങ്ങൾക്കേറ്റ പരിക്കിനെ ഏറെ കരുതലോടെയാണ് ബ്രസീൽ പരിചരിച്ചത്. ഏറ്റവും മികച്ച ചികിത്സയും പരിചരണവുമൊരുക്കി സൂപ്പർതാരത്തെ ലോകകപ്പിന് മുേമ്പ കളത്തിലിറക്കുേമ്പാൾ കാനറികളുടെ സ്വപ്നങ്ങൾകൂടി ചിറകുവിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.