നെയ്മർ ബാഴ്‌സയിലേക്ക്; അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് പുതിയ വെളിപ്പെടുത്തൽ
text_fieldsപാരിസ്: പി.എസ്.ജിയുടെ സൂപ്പര്‍ താരം നെയ്മർ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എന്നാൽ, അതിന് ശക്തി പകർന്നുകൊണ്ട് പുതിയ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നിരിക്കുകയാണ്. തെൻറ മുൻ ടീമായ ബാഴ്‌സയിലേക്ക് മടങ്ങിപ്പോകുമെന്ന് നെയ്മര്‍ പറഞ്ഞതായി പി.എസ്.ജിയിലെ സഹതാരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മുണ്ടോ ഡിപ്പോര്‍ട്ടീവോയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഈ സീസൺ അവസാനിക്കുന്നതോടെ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നതരത്തിലാണ് റിപ്പോര്‍ട്ടുകളുള്ളത്.
റെക്കോഡ് തുകയായ 222 മില്യൺ യൂറോക്കായിരുന്നു 2017ൽ ബ്രസീലിയൻ സ്ട്രൈക്കർ പി.എസ്.ജിയിലേക്ക് ചേക്കേറുന്നത്. നെയ്മറിെൻറ കരുത്തിൽ ചാമ്പ്യൻസ് ലീഗ് നേട്ടമായിരുന്നു അവർ ലക്ഷ്യമിട്ടത്. 100 മില്യൺ ഡോളർ നൽകി താരത്തെ 2022 വരെ ടീമിൽ നിലനിർത്താനുള്ള പി.എസ്.ജിയുടെ ഒാവർ നെയ്മർ നിരസിച്ചതായാണ് റിപ്പോർട്ടുകൾ.
ബാഴ്സയിൽ നിന്ന് പി.എസ്.ജിയിലേക്ക് കുടിയേറിയതിൽ ഏറ്റവും കൂടുതൽ പശ്ചാത്തപിക്കുന്നതും ഒരുപക്ഷേ നെയ്മർ തന്നെയാകാം. ബാഴ്‌സയുടെ ആരാധകരിൽ നിന്നും ലഭിച്ച സ്വീകരണമോ പിന്തുണയോ നെയ്മർക്ക് പി.എസ്.ജി ഫാൻസിൽ നിന്നും ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ആരാധകരുമായി നെയ്മർ ജൂനിയർ കൊമ്പുകോർത്ത സംഭവങ്ങളും നിരവധിയായിരുന്നു. പലതവണ പരിക്കുകൾ അലട്ടിയ നെയ്മർ പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
അതേസമയം, തങ്ങളുടെ കുന്തമുനയെ വിട്ടുനല്‍കാന്‍ പി.എസ്.ജി തയ്യാറായേക്കില്ലെന്നും സൂചനയുണ്ട്. കഴിഞ്ഞ സീസണില്‍ റാക്കിറ്റിച്ച്, ഉസ്മാന്‍ ഡെംബല്ലെ, ടോഡിബോ എന്നീ താരങ്ങളെയും 100 മില്യന്‍ യൂറോയും നല്‍കാമെന്ന ബാഴ്‌സയുടെ ഓഫറും പി.എസ്.ജി നിരസിച്ചിരുന്നു. കോവിഡ് ബാധയും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നെയ്മറെ വിൽക്കാനുള്ള ഒരുക്കത്തിലാണ് പി.എസ്.ജിയെന്ന തരത്തിലും വാർത്തകളുണ്ടായിരുന്നു. 180 മില്യൺ യൂറോ ആണ് ടീം ആവശ്യപ്പെട്ടതത്രേ.
നെയ്മറെ തിരിച്ചെത്തിക്കാന്‍ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് അതീവ താല്‍പ്പര്യമുണ്ട്. പരിക്ക് കാരണം പുറത്തുപോയ സൂപ്പർതാരം ലൂയി സുവാരസിെൻറ അഭാവത്തിൽ ടീമിെൻറ ഭാരം മുഴുവൻ ചുമക്കേണ്ടി വരുന്ന മെസ്സിക്ക് നെയ്മറിെൻറ വരവ് ഗുണം ചെയ്തേക്കും. 2013 മുതൽ 2017 വരെ ബാഴ്സക്കൊപ്പമുണ്ടായിരുന്ന നെയ്മർ, മെസ്സിയുടെ കീഴിലൊതുങ്ങിപ്പോകുന്നുവെന്ന പേരിനെ തുടർന്നാണ് ടീം വിട്ടതെന്നും ചിലർ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.