Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2017 11:26 PM GMT Updated On
date_range 3 April 2017 11:26 PM GMTനെയ്മറിന് നൂറാം ഗോൾ; ബാഴ്സക്ക് ജയം
text_fieldsbookmark_border
ബാഴ്സലോണ: ഗോളടിക്കാനും അടിപ്പിക്കാനും ഒരുപോലെ കഴിവുള്ള ബ്രസീലിയൻ സ്ട്രൈക്കർ നെയ്മറിനെ ബാഴ്സലോണയിൽനിന്ന് റാഞ്ചാൻ വൻകിട ക്ലബുകൾ ഒരുക്കങ്ങൾ തകൃതിയാക്കുന്നതിനിടെ കറ്റാലന്മാരുടെ ജഴ്സിയിൽ 100ാം ഗോളടിച്ച് താരത്തിെൻറ ആഘോഷം. ലാ ലിഗയിൽ ഗ്രനഡയെ 4-1ന് തകർത്ത് ബാഴ്സലോണ റയലിന് പിന്നാലെയുള്ള കുതിപ്പ് തുടർന്നപ്പോൾ അവസാന ഗോൾ നേടി നെയ്മർ 100 ഗോൾ തികക്കുകയായിരുന്നു. ഇതോടെ ബാഴ്സലോണക്കായി 100 ഗോൾ അടിച്ചുകൂട്ടിയ മൂന്നാമത്തെ ബ്രസീൽ താരമായി നെയ്മർ. ഇതിനുമുമ്പ് 1997-2002 കാലത്ത് ബാഴ്സക്കായി ബൂട്ടുകെട്ടിയ റിവാൾഡോയും (130), 1962-65 കാലഘട്ടത്തിൽ എവറിസ്റ്റോ ഡി മസിഡോയും (105) നൂറു തികച്ചവരാണ്. ജയത്തോടെ ഒരു കളി കുറവ് കളിച്ച റയൽ മഡ്രിഡുമായി പോയൻറ് വ്യത്യാസം ബാഴ്സലോണ രണ്ടാക്കി കുറച്ചു. ലൂയി സുവാരസ്, പാകോ എൽകെയ്സർ, ഇവാൻ റാകിറ്റിച്ച് എന്നിവരാണ് മറ്റു സ്കോറർമാർ.
മത്സരശേഷം നെയ്മറിെൻറ നൂറാം ഗോളിൽ കോച്ച് ലൂയിസ് എൻറിക്വെ ആവേശഭരിതനായിരുന്നു. ‘‘എതിരാളികൾക്ക് ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്ത ഫുട്ബാൾ താരമാണ് നെയ്മർ. എനിക്ക് തോന്നുന്നത് നെയ്മറിന് മറ്റൊരു 900 ഗോൾകൂടി ബാഴ്സലോണക്കായി നേടാൻ കഴിയുമെന്നാണ്’’ -എൻറിക്വെ മത്സരശേഷം പറഞ്ഞു. ബ്രസീലിയൻ ക്ലബ് സാേൻറാസിൽനിന്ന് 2013ൽ ബാഴ്സലോണയിലേക്കെത്തുന്ന താരം ലയണൽ മെസ്സിയേക്കാൾ 11 കളി കുറവ് കളിച്ചപ്പോഴേക്കും സെഞ്ച്വറി ക്ലബിെലത്തി. ബാഴ്സയുടെ ജഴ്സിയിൽ മെസ്സിക്ക് 337 ഗോളുകളുണ്ട്.
മത്സരത്തിൽ നാലിലേറെ ഗോളുകൾക്ക് അർഹതപ്പെട്ടിരുന്ന ബാഴ്സലോണക്കു മുന്നിൽ തടസ്സമായി നിന്നത് ഗ്രനഡയുടെ മെക്സിക്കൻ ഗോളി ഫ്രാൻസിസ്കോ ഒച്ചോവയായിരുന്നു. നെയ്മർ, സുവാരസ്, റാകിറ്റിച്ച് എന്നിവരുടെ നിരവധി ഷോട്ടുകൾ ഒച്ചോവേ നിഷ്പ്രഭമാക്കി. സുവാരസായിരുന്നു (44ാം മിനിറ്റ്) ബാഴ്സയെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ, ഫ്രഞ്ച് മിഡ്ഫീൽഡർ ജെർമി ബോഗ (50) ഗ്രനഡയെ സമനിലയിലെത്തിച്ചു. പിന്നീട് റഫീന്യോക്ക് പകരക്കാരനായി കളത്തിലെത്തിയ പാകോ അൽകെയ്സർ (64) ബാഴ്സയെ മുന്നിലെത്തിച്ചു. ഇതോടെ ബാഴ്സയുടെ ആധിപത്യമായിരുന്നു. സംയുക്ത ആക്രമണത്തിലൂടെ റാകിറ്റിച്ചും (83) നെയ്മറും (90) ഗ്രനേഡിയൻ തിരിച്ചുവരവിെൻറ പ്രതീക്ഷകൾ ഇല്ലാതാക്കി മലർത്തിയടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story