സഹതാരങ്ങളുടെ കളിയാക്കൽ, മനസ്സുതകർന്ന് നെയ്മർ; ബാഴ്സയിലും പ്രശ്നം
text_fieldsപാരിസ്/ ബാഴ്സലോണ: അത്രേമൽ മോഹിച്ചിട്ടും ആ തിരിച്ചുവരവ് നടക്കാതെ പോയപ്പോൾ നെയ്മറിന് കണ്ണീരടക്കാനായില്ല. നൂ കാംപിലെ നക്ഷത്രങ്ങൾക്കിടയിൽനിന്ന് വമ്പൻ പ ണക്കിലുക്കവുമായി പറന്നിറങ്ങിയ പാർക് ഡി പ്രിൻസസിൽ ബ്രസീലിെൻറ സൂപ്പർ സ്ൈട്രക് കർ സംതൃപ്തനല്ലായിരുന്നു. പാരിസിൽ പരിക്കും കളത്തിനുപുറത്തെ മറ്റു പ്രശ്നങ്ങളും കൂനിന്മേൽ കുരുവായി. ലോകം വാഴ്ത്തിയ എം-എസ്-എൻ ത്രയത്തിെൻറ മനപ്പൊരുത്തവും ലയണൽ മെസ്സിയെന്ന ഇഷ്ടതാരത്തിെൻറ സാന്നിധ്യവും ബാഴ്സലോണയിൽ നെയ്മറെ ഏറെ സ്വാധീനിച്ചിരുന്നു. ഇരമ്പിയാർക്കുന്ന നൂ കാംപിലെ നല്ലകാലത്തിലേക്കൊരു തിരിച്ചുപോക്കിന് കാത്തിരുന്ന നെയ്മർ ഇക്കുറി എല്ലാം ശരിയാകുമെന്ന് കരുതിയതാണ്. ഒടുവിൽ ഒന്നും നടക്കാതെവന്നത് നെയ്മറെ വല്ലാതെ സങ്കടത്തിലാഴ്ത്തി. ട്രാൻസ്ഫർ ജാലകം അടഞ്ഞതോടെ പി.എസ്.ജിയിൽ തുടരാൻ നിർബന്ധിതനായ നെയ്മർ മനസ്സുതകർന്ന് വിതുമ്പിക്കരഞ്ഞതായി സ്പാനിഷ് റേഡിയോ ‘എൽ ചിരിൻഗ്വിേറ്റാ’ റിപ്പോർട്ട് ചെയ്തു.
വിലയിലൊത്തില്ല, കൊതിച്ചത് നടന്നില്ല
194 ദശലക്ഷം പൗണ്ട് ആണ് നെയ്മറിന് പി.എസ്.ജി വിലയിട്ടത്. താരത്തിനെ വിട്ടുകിട്ടാൻ ബാഴ്സ നൽകിയത് ഒരേയൊരു ഒാഫർ. 107 ദശലക്ഷം പൗണ്ട് പണമായും 13.5 ദശലക്ഷം പൗണ്ട് ബോണസായും നൽകാം. ഇതിനുപുറമെ മൂന്നു താരങ്ങളെ നൽകാമെന്നും ബാഴ്സ നൽകിയ വാഗ്ദാനത്തിലുണ്ടായിരുന്നു. പി.എസ്.ജി ആവശ്യപ്പെട്ടത് ഡിഫൻഡർ ജീൻ െക്ലയർ തോഡിബോ, മിഡ്ഫീൽഡർ ഇവാൻ റാകിറ്റിച്ച്, ഫോർവേഡ് ഉസ്മാനെ ഡെംബലെ എന്നിവരെ. ആദ്യ രണ്ടുപേരും കൂടുമാറ്റത്തിന് സമ്മതം മൂളിയപ്പോൾ കരാറിെൻറ ഭാഗമാകാൻ ഡെംബലെ വിസമ്മതിച്ചു. ചർച്ചകൾ മുറുകുേമ്പാഴും പി.എസ്.ജി പ്രസിഡൻറ് നാസർ അൽ ഖലീഫിയെയോ നെയ്മറിനെയോ അദ്ദേഹത്തിെൻറ പിതാവിനെയോ കാണാൻ ബാഴ്സലോണ പ്രസിഡൻറ് ജോസഫ് മരിയ ബർതോമിയു തയാറായതുമില്ല.കൂടുമാറ്റം സാധ്യമാക്കാൻ സ്വന്തം കൈയിൽനിന്ന് 20 ദശലക്ഷം യൂറോ നൽകാൻ നെയ്മർ ഒരുക്കമായിട്ടും കാര്യങ്ങൾ ആശിച്ച വഴിക്ക് വന്നില്ല.
കൂട്ടുകാരുടെ കളിയാക്കലുകൾ
ബാഴ്സലോണയിലേക്കുള്ള മടങ്ങിപ്പോക്കിന് സീസണിലുടനീളം കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും നടക്കാതെപോയേപ്പാൾ പാരിസിൽ മനസ്സില്ലാമനസ്സോടെ തൽക്കാലത്തേക്കെങ്കിലും നിലയുറപ്പിക്കാൻ നിർബന്ധിതനാകുകയായിരുന്നു 27കാരൻ. പി.എസ്.ജി വിടുമെന്ന് ഉറപ്പിച്ചിരുന്നിട്ടും അതു നടക്കാതെപോയപ്പോൾ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർക്കൊപ്പം തുടരേണ്ടിവന്നത് ടീമിലെ നെയ്മറിെൻറ സ്വീകാര്യതയെയും ബാധിച്ചു. പി.എസ്.ജിയിലെ സൂപ്പർ താരമായിരുന്നിട്ടും വില്ലെൻറ പരിവേഷമാണ് അതോടെ വന്നുചേർന്നത്.
ഫ്രഞ്ച് ലീഗ് മത്സരങ്ങൾക്ക് തുടക്കമായപ്പോൾ നെയ്മറെ ഒറ്റുകാരനാക്കിയുള്ള ബാനറുകൾ പി.എസ്.ജി ഗാലറികളിൽ പ്രത്യക്ഷപ്പെട്ടു. ഡ്രസിങ് റൂമിൽ സഹതാരങ്ങളുടെ പരിഹാസവും കേൾക്കേണ്ടിവന്നു. താൻ ടീമിൽ തുടരുമെന്ന് ശനിയാഴ്ച പി.എസ്.ജി ഡ്രസിങ് റൂമിൽ പ്രഖ്യാപിച്ചപ്പോൾ ‘സേ ക്വേഡ’ (ടീമിൽ തുടരും) എന്ന് പലതവണ സഹതാരങ്ങൾ നെയ്മർ കേൾക്കെ കളിയാക്കിപ്പറഞ്ഞു. 2017 ജൂലൈയിൽ ട്രാൻസ്ഫർ ചർച്ചകൾക്കിടെ ബാഴ്സലോണ താരം ജെറാർഡ് പിക്വെ, നെയ്മറിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ‘സേ ക്വേഡ’ എന്ന അടിക്കുറിപ്പോടെയായിരുന്നു. ആഴ്ചകൾക്കകം നെയ്മർ ബാഴ്സവിടുകയും ചെയ്തു. അത് സൂചിപ്പിച്ചായിരുന്നു പരിഹാസം.
ബാഴ്സയിലുമുണ്ട് പ്രശ്നങ്ങൾ
നെയ്മറിെൻറ ട്രാൻസ്ഫർ നടക്കാതെപോയത് ബാഴ്സലോണയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കൂടുമാറ്റം സാധ്യമാക്കുന്നതിൽ അമാന്തംകാട്ടിയ ക്ലബ് അധികൃതരുടെ നിലപാടിൽ സീനിയർ താരങ്ങൾക്ക് നീരസമുണ്ടെന്നാണ് റിപ്പോർട്ട്. നെയ്മറെ ഏതുവിധേനയും ടീമിലെടുക്കണമെന്ന് മെസ്സി, പിക്വെ, ലൂയി സുവാറസ്, സെർജി ബുസ്ക്വെറ്റ്സ് അടക്കമുള്ള സീനിയർ താരങ്ങൾ ബർതോമിയുവിനോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.