ആഹ്ലാദം അതിരുകടന്നു നെയ്മറിെൻറ സഹോദരിയുടെ കൈയൊടിഞ്ഞു
text_fieldsമോസ്കോ: 2018 ലോകകപ്പിലെ സൂപ്പർ താരമാണ് ബ്രസീലിെൻറ നെയ്മർ. നെയ്മറുടെ കരുത്തിൽ ഇക്കുറി ലോകകപ്പ് ഉയർത്താമെന്നാണ് ബ്രസീൽ കണക്കുകൂട്ടുന്നത്. ആദ്യ മൽസരത്തിൽ നിറം മങ്ങിയെങ്കിലും കോസ്റ്ററിക്കക്കെതിരായും സെർബിയക്കെതിരായുമുള്ള മൽസരങ്ങളിൽ തകർപ്പൻ ഫോമിലായിരുന്നു നെയ്മർ. എന്നാൽ, നെയ്മറിെൻറ ഉജ്വല പ്രകടനം കണ്ട് സഹോദരിക്ക് അബദ്ധം പിണഞ്ഞു.
കോസ്റ്ററിക്കക്കെതിരായ ഗ്രൂപ്പ് മൽസരത്തിൽ ഇഞ്ചുറി ടൈമിൽ നെയ്മർ ഗോളടിച്ചതിനെ തുടർന്നുള്ള ആഘോഷത്തിനിടെ നെയ്മറിെൻറ സഹോദരിയുടെ കൈയൊടിയുകയായിരുന്നു. സുഹൃത്തുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിന് ശേഷം കൈയിൽ പ്ലാസ്റ്ററുമായുള്ള ചിത്രവും റാഫേൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ചയായിരുന്നു ബ്രസീൽ-കോസ്റ്ററിക്ക മൽസരം. നെയ്മറിെൻറ കൂടി ഗോളിൽ 2-0 എന്ന സ്കോറിനാണ് ബ്രസീൽ കോസ്റ്ററിക്കയെ മറികടന്നത്. തിങ്കളാഴ്ചയാണ് മെക്സികോക്കെതിരായ ബ്രസീലിെൻറ പ്രീക്വാർട്ടർ മൽസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.