ക്രൊയേഷ്യൻ താരത്തിെൻറ മുഖത്തിനിട്ട് ചവിട്ടി ഒട്ടാമെൻഡി VIDEO
text_fieldsലോകകപ്പ് ഫുട്ബാളിലെ അർജൻറീന ക്രൊയേഷ്യ പോരാട്ടത്തിൽ രണ്ട് ഗോളുകൾ നേടി കളിയിൽ ക്രൊയേഷ്യ സമ്പൂർണ്ണാധിപത്യം പുലർത്തുന്ന സമയത്താണ് അത് സംഭവിച്ചത്. അർജൻറീനയുടെ പ്രതിരോധ താരം നികോളാസ് ഒട്ടാമെൻഡി മൈതാനത്ത് വീണ് കിടക്കുന്ന ക്രൊയേഷ്യയുടെ ഇവാൻ റാക്ടിച്ചിെൻറ മുഖത്ത് ആഞ്ഞ് ചവിട്ടി. ഫുട്ബാൾ ആരാധകരെ ഞെട്ടിച്ച രംഗത്തിന് സാക്ഷിയായിട്ടും റഫറി അർജൻറീന താരത്തിന് നൽകിയത് മഞ്ഞ കാർഡ്.
കളിയിൽ രണ്ട് ഗോൾ പിന്നിൽ നിൽക്കവേ ഹാലിളകിയ ഒട്ടാമെൻഡി ഇവാെൻറ സമീപത്തായി സ്ഥാനം പിടിച്ച ബോളിനൊപ്പം മുഖം നോക്കി ബൂട്ട് കൊണ്ട് പ്രഹരിക്കുകയായിരുന്നു. ഇത് കണ്ട് ക്രൊയേഷ്യൻ താരങ്ങൾ ഒട്ടാമെൻഡിയെ വളഞ്ഞ് പ്രശ്ന സൃഷ്ടിച്ചെങ്കിലും മറ്റ് താരങ്ങൾ എത്തി പ്രതിരോധിക്കുകയും ചെയ്തു.
സ്ക്രീനിൽ രംഗത്തിെൻറ സ്ലോമോഷൻ കണ്ട സർവരാജ്യ കാൽപന്താരാധകർ ഒരുമിച്ച് പറഞ്ഞു ‘ഒട്ടാമൺഡി നിങ്ങൾ ഒരു ക്രൂരനാണ്. ഇത് ഫുട്ബാളല്ല. ഇത് സ്പോർട്സ് മാൻ സ്പിരിറ്റല്ല’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.