റൊണാൾഡോക്കെതിരെ ലൈംഗികാരോപണം: നൈകിക്ക് ഉത്കണ്ഠ
text_fieldsമിലാൻ: യുവൻറസിെൻറ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ലൈംഗികാരോപണം ഉയർന്നതിൽ താരത്തിെൻറ മുഖ്യ സ്പോൺസർ നൈകി ഉത്കണ്ഠ പ്രകടിപ്പിച്ചു. താരത്തിനെതിരെ ആരോപണമുയർന്നതിൽ ഏറെ ഉത്കണ്ഠയുണ്ടെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും നൈകി വക്താവ് അറിയിച്ചു.
100 കോടി ഡോളറിെൻറ (ഏകദേശം 7300 കോടി രൂപ) ആജീവനാന്ത കരാറാണ് നൈകിക്ക് റൊണാൾഡോയുമായി ഉള്ളത്. എൻ.ബി.എ ഇതിഹാസങ്ങളായ മൈക്കൽ ജോർദാനും ലീബ്രോൺ ജെയിംസുമായി മാത്രമാണ് റൊണാൾഡോയെ കൂടാതെ നൈകിക്ക് ആജീവനാന്ത കരാറുള്ളത്.
2009ൽ അമേരിക്കക്കാരി കാതറീൻ മയോഗയെ ലാസ് വെഗാസ് ഹോട്ടലിൽവെച്ച് പീഡിപ്പിച്ചെന്നാണ് റൊണാൾഡോക്കെതിരായ കേസ്. എന്നാൽ, താരം കുറ്റം നിഷേധിച്ചു. ഒമ്പതു വർഷം മുമ്പ് നടന്നതായി പറയുന്ന സംഭവത്തിൽ ഇപ്പോൾ പരാതിയുമായെത്തിയത് ദുരൂഹമാണെന്നാണ് റൊണാൾഡോയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.