ആ മെഡൽ എനിക്കു വേണ്ട-–-കലിനിച്
text_fieldsസാഗ്രബ്: ക്രൊയേഷ്യയിലെ ഏറ്റവും നിരാശനായ മനുഷ്യൻ ആരാവും? സംശയമൊന്നും വേണ്ട, ലോകകപ്പിനിടയിൽ കോച്ചിനെ ധിക്കരിച്ചതിന് ടീമിന് പുറത്തായി നാട്ടിൽ മടങ്ങിയെത്തിയ നികോള കാലിനിച് തന്നെ. ലൂക മോഡ്രിച്ചും കൂട്ടുകാരും റണ്ണർഅപ്പായത് ഗ്രാമങ്ങളിലും ആശുപത്രിയിലും ജയിലുകളിലുംവരെ സന്തോഷം പടർത്തി ഒരാഴ്ച കഴിയുേമ്പാഴും കാലിനിച്ചിെൻറ സങ്കടത്തിന് കനം കൂടുന്നേയുള്ളൂ.
ലോകകപ്പിനിടെ അനുസരണക്കേടിന് നാട്ടിലേക്ക് മടക്കി അയച്ച താരത്തിനുള്ള റണ്ണർഅപ്പ് മെഡൽ മോഡ്രിച്ചും കൂട്ടുകാരും റഷ്യയിൽനിന്നും വാങ്ങിയിരുന്നു. നാട്ടിലെത്തിയശേഷം കാലിനിച്ചിന് നൽകാനായിരുന്നു തീരുമാനം. എന്നാൽ, അത് അണിയാൻ താൻ അർഹനല്ലെന്ന് വിശദീകരിച്ച കാലിനിച് വെള്ളി മെഡൽ സ്വീകരിക്കില്ലെന്നും വ്യക്തമാക്കി. നൈജീരിയക്കെതിരെ ഗ്രൂപ് റൗണ്ട് മത്സരത്തിനിടെ പകരക്കാരനായിറങ്ങാൻ ആവശ്യപ്പെട്ടത് നിരസിച്ചതാണ് കാലിനിച്ചിന് വിനയായത്.
താരത്തെ ടീമിൽ നിലനിർത്താൻ കോച്ച് സ്ലാറ്റ്േകാ ഡാലിച് തയാറായില്ല. അടുത്ത ദിവസംതന്നെ താരത്തെ നാട്ടിലേക്ക് മടക്കി അയച്ചു. ടീം ജയിച്ച് മുന്നേറി ഫൈനൽ വരെയെത്തി. കിരീടപോരാട്ടത്തിൽ ഫ്രാൻസിന് മുന്നിൽ വീണുപോയെങ്കിലും അവർ വീരജേതാക്കളായി. അപ്പോഴെല്ലാം നെഞ്ചുപൊട്ടുന്ന വേദനയിൽ കാലിനിച് നാട്ടിലുണ്ടായിരുന്നു. വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമിടയിൽ നിശ്ശബ്ദനായി നിന്ന താരം ഒടുവിൽ മെഡൽ നിരസിച്ചാണ് മൗനംമുറിച്ചത്. ഒരു കളിപോലും കളിക്കാതെ ആ മെഡലണിയാൻ ഞാൻ യോഗ്യനല്ലെന്നായിരുന്നു എ.സി മിലാനൊപ്പമുള്ള താരത്തിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.