ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശ്രദ്ധക്ക്, എഫ്.ബി പേജില്ലെന്ന് റഫറി പ്രാഞ്ജൽ ബാനർജി
text_fieldsകോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിലെ റഫറിയെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും മറക്കാനിടയില്ല. ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കാനെതിരെ ഹാൻഡ്ബാൾ വിളിച്ച് അനാവശ്യമായ പെനാൽറ്റിയും മഞ്ഞക്കാർഡും വിധിച്ച പ്രാഞ്ജൽ ബാനർജി. തെറ്റായ തീരുമാനത്തിൽ മഞ്ഞപ്പടക്ക് നഷ്ടമായത് നിർണായക വിജയമായിരുന്നു. അന്നത്തെ സമനിലയിൽ ‘കലിപ്പടങ്ങാത്ത’ ആരാധകർ പ്രാഞ്ജൽ ബാനർജി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ‘പൊങ്കാല’യും അർപ്പിച്ചു.
രാജ്യത്തെ മികച്ച റഫറിയായി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ കഴിഞ്ഞ വർഷം തിരഞ്ഞെടുത്ത പ്രാഞ്ജൽ െഎ.എസ്.എല്ലും െഎ ലീഗുമായി പതിവില്ലാത്ത തിരക്കിലാണ്. ഞായറാഴ്ച കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം കേരള എഫ്.സി-ഷില്ലോങ് ലജോങ് െഎ ലീഗ് പോരാട്ടത്തിൽ വിസിലൂതിയത് ഇൗ 31കാരനായിരുന്നു. പ്രാഞ്ജലിനെ തിരിച്ചറിഞ്ഞ ചില കാണികൾ ‘ബ്ലാസ്റ്റേഴ്സ്, ബ്ലാസ്റ്റേഴ്സ്’ വിളിയുമായി അരങ്ങ് കൊഴുപ്പിക്കുകയും ചെയ്തു.
ഫേസ്ബുക്കിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ‘പൊങ്കാലയിട്ടത്’ തെൻറ പേജിലല്ലെന്ന് പ്രാഞ്ജൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ഫേസ്ബുക്കിൽ ഇടേണ്ട സംഭവങ്ങളൊന്നും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്കെതിരെ ഫേസ്ബുക്ക് പേജിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കമൻറുകൾ നടത്തിയത് സുഹൃത്തുക്കൾ കാണിച്ചുതന്നു. അത് എെൻറ പ്രൊഫൈൽ അല്ല. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളൊന്നും ഉപയോഗിക്കാറില്ല. അവർ (ബ്ലാസേ്റ്റഴ്സ് ആരാധകർ) െതറ്റിദ്ധരിച്ചതാവും’ -പ്രാഞ്ജലിെൻറ വിശദീകരണമിതാണ്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ രോഷത്തിനിരയായെങ്കിലും കേരളം പ്രാഞ്ജലിന് ഇഷ്ടദേശമാണ്. െകാച്ചിയിലും കോഴിക്കോട്ടും ഇനിയും വരണെമന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.