പ്രതിഫലമില്ല; ഹൈദരാബാദ് എഫ്.സിക്കെതിരെ മുൻ കോച്ചും കളിക്കാരും
text_fields
ന്യൂഡൽഹി: ഇൗ വർഷം ഇതുവരെ തങ്ങൾക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് കാണിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ഹൈദരാ ബാദ് എഫ്.സിയുടെ മുൻ കോച്ച് ഫിൽ ബ്രൗണും ഒരുപറ്റം വിദേശ കളിക്കാരും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് കത്തയച്ചു.< /p>
‘രണ്ട് മൂന്ന് മാസം വൈകിയാണ് പ്രതിഫലം ലഭിക്കാറുള്ളത്. പുതിയ ടീമെന്ന നിലയിൽ അത് മനസിലാക്കാം. എന്നാൽ പ റഞ്ഞ എല്ലാ അവധികളും കഴിഞ്ഞിരിക്കുന്നു. കോവിഡ്-19ൻെറ പശ്ചാത്തലത്തിൽ ഇടപാട് നടക്കുന്നില്ലെന്നാണ് പറയുന്നത്. ബാങ്കുകൾ തുറന്നിരിക്കുന്നതും സാധരണപോലെ പ്രവർത്തിക്കുന്ന വിവരവും ഞങ്ങൾക്കറിയാം’ പേര് വെളിപ്പെടുത്താത്ത ടീമിലെ വിദേശ കളിക്കാരൻ തങ്ങളുടെ ദൈന്യത വിശദീകരിച്ചു.
ഫിൽ ബ്രൗണിൻെറയും കളിക്കാരുടെയും കത്ത് ലഭിെച്ചന്നും ഹൈദരാബാദ് എഫ്.സിയുമായി ബന്ധെപ്പട്ടപ്പോൾ സമയം ആവശ്യപ്പെട്ടതായും ക്ലബ് തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു. ക്ലബ് അധികൃതരും എ.ഐ.എഫ്.എഫുമായും കൂടിയാലോചിച്ച ശേഷം ഉചിതമായ സമയത്ത് വിഷയത്തിൽ പ്രതികരിക്കുമെന്ന് ഹൈദരാബാദ് എഫ്.സി ചീഫ് ഓപറേറ്റിങ് ഓഫിസർ നിതിൻ പന്ത് വ്യക്തമാക്കി.
ജനുവരി 10ന് ചെന്നൈയിൻ എഫ്.സിയോട് 1-3ന് പരാജയപ്പെട്ടതിന് പിന്നാലെ പ്രീമിയർ ലീഗിൽ ഹൾ സിറ്റി, ഡർബി കൗണ്ടി, ബോൾട്ടൺ വാണ്ടറേഴ്സ് എന്നീ ക്ലബുകളെ പരിശീലിപ്പിച്ച ബ്രൗണിനെ ഹൈദരാബാദ് പുറത്താക്കിയിരുന്നു. എന്നാൽ 10 മാസത്തെ കരാർ പൂർത്തിയാവാത്തതിനാൽ മെയ് വരെയുള്ള പ്രതിഫലം നൽകാൻ അവർ ബാധ്യസ്ഥരാണ്. പൂണെ എഫ്.സിയുടെ പകരക്കാരായി കഴിഞ്ഞ സീസണിൽ അരങ്ങേറിയ നൈസാമിൻെറ നാട്ടുകാർക്ക് പക്ഷേ പോയൻറ് പട്ടികയിലെ അവസാന സ്ഥാനക്കാരായി മാത്രമാണ് ഫിനിഷ് ചെയ്യാനായത്. മാർച്ച് 14ന് എഫ്.സി ഗോവയും എ.ടി.കെയും തമ്മിൽ നടന്ന ഫൈനൽ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.