എതിരാളികളെ പെനാൽറ്റി ബോക്സിൽ കാലുകുത്താൻ വിടാതെ മത്സരം വിജയിച്ച് ലിവർപൂൾ
text_fieldsലണ്ടൻ: എതിരാളികളെ ഒരുതവണ പോലും പെനാൽറ്റി ബോക്സിൽ കാലുകുത്താൻ അനുവദിക്കാതെ ചരിത്രം രചിച്ച് ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ. ബുധനാഴ്ച രാത്രി ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിലാണ് യൂർഗൻ ക്ലോപ്പിൻെറ ശിഷ്യൻമാരുടെ മാസ്മരിക പ്രകടനം. ആൻഫീൽഡിൽ 4-0ത്തിന് പാലസിനെ തകർത്ത റെഡ്സ് ഹോംഗ്രൗണ്ടിൽ തുടർച്ചയായ 23ാം ജയവും സ്വന്തമാക്കി.
ഇതോടെ 30 വർഷത്തിന് ശേഷം ആദ്യ ലീഗ് കിരീടത്തിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് ലിവർപൂൾ. വ്യാഴാഴ്ച രാത്രി നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ചെൽസിക്കെതിരെ പോയൻറ് കുറഞ്ഞാൽ ലിവർപൂൾ ജേതാക്കളാകും. ട്രെൻറ് അലക്സാണ്ടർ അർനോൾഡ് (23'), മുഹമ്മദ് സലാഹ് (44'), ഫാബിനോ (55'), സാദിയോ മാനെ (69') എന്നിവരാണ് വിജയികൾക്കായി സ്കോർ ചെയ്തത്.
ഫ്രീകിക്കിലൂടെ റെക്കോഡിട്ട് അർനോൾഡ്
23ാം മിനിറ്റിൽ അലക്സാണ്ടർ അർനോൾഡിലൂടെയാണ് റെഡ്സ് ഗോളടി തുടങ്ങിയത്. ഫ്രീകിക്കിലൂടെയായിരുന്നു അർനോൾഡിൻെറ സുന്ദരൻ ഗോൾ. റോബി ഫൗളറിന് ശേഷം (1995, 20 വയസ് 261 ദിവസം)ആൻഫീൽഡിൽ ഡയറക്ട് ഫ്രീകിക്കിലൂടെ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് അർനോൾഡ് (21വയസ് 261ദിവസം) സ്വന്തമാക്കി.
I N C R E D I B L E 🔥
— Liverpool FC (at 🏠) (@LFC) June 25, 2020
EVERY angle of @trentaa98's boss free-kick 😍 pic.twitter.com/JTsZsYCsup
44ാം മിനിറ്റിൽ ഫാബിന്യോയുടെ പാസിൽ നിന്നും മുഹമ്മദ് സലാഹ് രണ്ടാം ഗോൾ നേടി. സീസണിൽ എല്ലാ മത്സരങ്ങളിലുമായി ലിവർപൂൾ നേടുന്ന 100ാം ഗോളാണിത്. പ്രീമിയർ ലീഗിൽ ഏഴും ചാമ്പ്യൻസ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളും കൂടി പൂർത്തിയാകാനുള്ളതിനാൽ ഈ സംഖ്യ ഇനിയും കൂടാനേ സാധ്യതയുള്ളൂ.
അേമ്പ പരാജയമായി ക്രിസ്റ്റൽ പാലസ്
ലിവർപൂളിൻെറ പ്രതിരോധത്തിന് കാര്യമായ വെല്ലുവിളി ഉയർത്താൻ പാലസ് താരങ്ങൾക്കായില്ല. 2008ൽ ഒപ്റ്റ ഡേറ്റ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷം ഒരു തവണ േപാലും എതിർ ബോക്സിൽ കാലുകുത്താതെ പ്രീമിയർ ലീഗ് മത്സരം പൂർത്തിയാക്കുന്ന ടീമായി ക്രിസ്റ്റൽ പാലസ് മാറി.
എതിർബോക്സിൽ കാലുകുത്താനായില്ലെന്ന് മാത്രമല്ല ഒരുതവണ പോലും എതിരാളിയുടെ പോസ്റ്റ് ലക്ഷ്യം വെക്കാൻ ക്രിസ്റ്റൽ പാലസിനായില്ല. 90 മിനിറ്റ് സമയത്തിനുള്ളിൽ ലോങ് റേഞ്ചറായി പോലും ലിവർപൂൾ ഗോൾപോസ്റ്റിലേക്ക് പോയില്ല.
ആൻഫീൽഡിൽ ലിവർപൂൾ ജൈത്രയാത്ര
ആൻഫീൽഡിലെ വിജയക്കുതിപ്പ് തുടരുകയാണ് ലിവർപൂൾ. 2019 ജനുവരിയിൽ ലെസ്റ്റർ സിറ്റിയുമായി 1-1ന് സമനില വഴങ്ങിയ ശേഷം റെഡ്സ് ആൻഫീൽഡിൽ പച്ചമാത്രമാണ് തൊട്ടത്. ആസ്റ്റൺ വില്ല, ബേൺലി, ചെൽസി എന്നീ ടീമുകളുമായുള്ള മത്സരങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കാനായാൽ മുഴുവൻ ഹോം മത്സരങ്ങളും വിജയിച്ച ടീമെന്ന ഖ്യാതി സ്വന്തമാക്കാൻ ക്ലോപ്പിൻെറ പിളേളർക്കാകും. എന്നാൽ സന്തോഷം പങ്കിടാൻ ആരാധകരില്ലെന്ന വിഷമം മാത്രമാണവർക്കുള്ളത്. 2017 ഏപ്രലിന് ശേഷം ആൻഫീൽഡിൽ ലിവർപൂൾ തോറ്റിട്ടില്ല. 55 മത്സരങ്ങളാണ് റെഡ്സ് ആൻഫീൽഡിൽ അപരാജിതരായി പൂർത്തിയാക്കിയത്.
𝗙𝗔𝗕 🚀
— Liverpool FC (at 🏠) (@LFC) June 24, 2020
It gets better every time 😍 pic.twitter.com/j2gZManM1C
വൻഡൈക്ക്+ഗോമസ് =ക്രിസ്റ്റൽ പാലസ്
മത്സരത്തിൻെറ 73 ശതമാനം പങ്കും പന്ത് കൈവശം വെച്ചത് ആതിഥേയരായിരുന്നു. 90 മിനിറ്റിനുള്ളിൽ 789 പാസുകളാണവർ കൈമാറിയത്. വിർജിൽ വാൻഡൈക്കും ജോ ഗോമസും (244 പാസ്) കൈമാറിയ പാസും ക്രിസ്റ്റൽ പാലസ് ടീം മൊത്തം കൈമാറിയ പാസുകളേക്കാൾ കൂടുതലുണ്ടന്നറിയുേമ്പാൾ കാര്യങ്ങൾ വ്യക്തമാകും. പകരക്കാരടക്കം മൊത്തം ക്രിസ്റ്റൽ പാലസ് ടീം 235 പാസുകളാണ് പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.