ലിവർപൂൾ - അത്ലറ്റികോ മത്സരം കോവിഡ് വ്യാപനത്തിന് കാരണമായി; അന്വേഷണം ആവശ്യപ്പെട്ട് ലിവർപൂൾ മേയർ
text_fieldsലണ്ടൻ: ഇംഗ്ലണ്ടിലെ കോവിഡ് വ്യാപനത്തിന് ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ മത്സരവും കാരണ മായെന്ന ആരോപണത്തിനു പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ലിവർപൂൾ മേയർ. മാർച്ച് 11ന് ആൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ലിവർപൂൾ - അത്ലറ്റികോ മഡ്രിഡ് മത്സരം നഗരത്തില െ കോവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന ആരോഗ്യ വിദഗ്ധരുടെ നിഗമനത്തിനു പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് നഗരപിതാവ് സ്റ്റീവ് റോതറാം രംഗത്തെത്തിയത്. ബ്രിട്ടനിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ലിവർപൂൾ ഉൾപ്പെടുന്ന നോർത് വെസ്റ്റ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. മരണനിരക്കിലും മുൻനിരയിലുണ്ട്.
52,000 കാണികൾ നിറഞ്ഞ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ രണ്ടാം പാദ മത്സരത്തിൽ സ്പെയിനിലെ മഡ്രിഡിൽ നിന്നും 3000ത്തിലേറെ പേർ എത്തിയിരുന്നു. ഈ മത്സരം നടക്കുേമ്പാൾ മഡ്രിഡിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെടുകയും നഗരം ഭാഗിക ലോക്ഡൗണിലുമായിരുന്നു. എന്നാൽ, നിയന്ത്രണങ്ങളോ പരിശോധനയോ ഇല്ലാതെ ഇവിടെ നിന്നുള്ള കാണികൾ ലിവർപൂളിലെത്തിയത് ഇംഗ്ലണ്ടിലും രോഗവ്യാപനത്തിന് കാരണമായേക്കാമെന്നാണ് ബ്രിട്ടീഷ് സർക്കാറിെൻറ ഡെപ്യൂട്ടി ചീഫ് സയൻറിഫിക് അഡ്വൈസർ എയ്ഞ്ചല മക്ലീെൻറ നിരീക്ഷണം. മഡ്രിഡിൽ നടന്ന ആദ്യ പാദത്തിൽ അത്ലറ്റികോ 1-0ത്തിന് ജയിച്ചതോടെ ലിവർപൂളിലെ മത്സരം നിർണായകമായി. ഇവിടെയും 3-2ന് ജയിച്ച അത്ലറ്റികോ ലിവർപൂളിനെ അട്ടിമറിച്ച് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയിരുന്നു.
ഈ മത്സരം കഴിഞ്ഞ രാത്രിയിൽ തന്നെ സ്പെയിൻ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചു. അതിനും മുേമ്പ സ്െപയിനിലെ ലാ ലിഗ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അരലക്ഷത്തിലേറെ പേർ തിങ്ങിനിറഞ്ഞ ആൻഫീൽഡിൽ വമ്പൻ പോരാട്ടം നടന്നത്. മാർച്ച് 14നാണ് ബ്രിട്ടനിൽ പൊതു പരിപാടികളും കളികളും നിർത്താൻ ഉത്തരവിട്ടത്.
സ്പെയിനിലും ഇറ്റലിയിലും രോഗം ഗുരുതര നിലയിൽ നിൽക്കെ അവിടെ നിന്നുള്ള കാണികൾക്ക് കൂടി പ്രവേശനം നൽകി കളി നടത്തിയതിനെ മേയർ വിമർശിച്ചു. കോവിഡ് ബാധിതരായ കാണികൾ മഡ്രിഡിൽ നിന്നും ആൻഫീൽഡിൽ എത്തിയോ എന്ന് അന്വേഷിക്കണമെന്നും മേയർ സ്റ്റീവ് റോതറാം ആവശ്യപ്പെട്ടു.
ഫെബ്രുവരി 19ന് ഇറ്റലിയിൽ മിലാനിൽ നടന്ന അറ്റ്ലാൻറ- വലൻസിയ മത്സരവും രോഗവ്യാപനത്തിന് കാരണമായെന്ന് ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.