ഒലിവർ ജിറൂഡ് രക്ഷകനായി; സതാംപ്ടണിനെതിരെ ജയിച്ചുകയറി ചെൽസി;
text_fieldsലണ്ടൻ: ഒലിവർ ജിറൂഡിനെ ആഴ്സനലിൽനിന്ന് ചെൽസിയിലെത്തിച്ചത് ഏതായാലും വെറുതെയായില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒമ്പതു തോൽവിയുമായി പ്രതിസന്ധിയിലിരിക്കുന്ന ചെൽസിയെ മറ്റൊരു തോൽവിയുടെ വക്കിൽനിന്ന് താരം കാത്തുരക്ഷിച്ചു. സതാംപ്ടണിനെതിരെ രണ്ടു ഗോളിന് പിന്നിട്ടുനിന്ന് അവസാനം മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് ചെൽസി ഞെട്ടിച്ചത്. പകരക്കാരനായെത്തി രണ്ടു േഗാളുകൾ നേടി ഫ്രഞ്ച് താരം ജിറൂഡ് വിജയശിൽപിയാവുകയായിരുന്നു. ചെൽസിക്കായി താരത്തിെൻറ ആദ്യ ഗോളാണിത്.
അവസാന നാലു കളിയിൽ രണ്ടു തോൽവിയും ഒരു സമനിലയും വഴങ്ങിയാണ് ചെൽസി സതാംപ്ടണിെൻറ തട്ടകത്തിലെത്തുന്നത്. കാെൻറയും വില്യനും ഹസാഡും ചേർന്ന് ചെൽസിക്കായി കളി നെയ്തെങ്കിലും ആദ്യ രണ്ടുവട്ടവും വലകുലുങ്ങിയത് ചെൽസിയുടേതാണ്. കിട്ടിയ രണ്ട് അവസരങ്ങൾ സതാംപ്ടൺ ഗോളാക്കിമാറ്റി. 21ാം മിനിറ്റിൽ പ്രതിരോധ താരം ഡസാൻ ടാഡികും 60ാം മിനിറ്റിൽ വിങ്ങർ യാൻബെഡ്നാർക്കുമാണ് ചെൽസി ഗോളി തിബോട്ട് കൊർേട്ടായിസിനെ കബളിപ്പിച്ച് ഗോളാക്കിയത്.
ഇതോടെ തന്ത്രം മാറ്റിപ്പിടിക്കാനല്ലാതെ ചെൽസി കോച്ച് അേൻറാണിയോ കോെൻറക്ക് മറ്റൊന്നും ചെയ്യാനുണ്ടായില്ല. നിരവധി അവസരങ്ങളെത്തിയിട്ടും നിറം മങ്ങിയ അൽവാരോ മൊറാറ്റയെ തിരിച്ചുവിളിച്ച് ജിറൂഡിനെ (61) ഇറക്കി. വലതുവിങ്ങിൽ ഡേവിഡ് സാപകോസ്റ്റക്ക് പകരം പെഡ്രോയെയും. ഫോർമേഷൻ മാറ്റത്തിന് ഫലം 70ാം മിനിറ്റിൽ തന്നെ കണ്ടു. മാർേകാസ് അലെൻസോയുടെ പാസിൽ ജിറൂഡിെൻറ ക്ലിയർ ഫിനിഷിങ്. അഞ്ചു മിനിറ്റ് പിന്നിട്ടിരുന്നില്ല.
സൂപ്പർ തരം ഹസാഡ് ഗംഭീര ഷോട്ടിലൂടെ ചെൽസിയെ ഒപ്പമെത്തിച്ചു. 78ാം മിനിറ്റിൽ വീണ്ടും ജിറൂഡിെൻറ വിജയഗോൾ. ഹെഡറിലൂടെ റീബൗണ്ട് പന്ത് ബോക്സിൽനിന്ന് അടിച്ചുകയറ്റിയാണ് ജിറൂഡ് സ്കോർ ചെയ്തത്. എട്ടു മിനിറ്റിനിടെ മൂന്നു ഗോളുകൾ സതാംപ്ടൺ വഴങ്ങിയപ്പോൾ, കലിപ്പടക്കി കുമ്മായവരക്കരികിൽ നിൽക്കാനേ കോച്ച് മാർക്ക് ഹ്യൂജിസിനായുള്ളൂ. 60 പോയൻറുമായി ചെൽസി അഞ്ചാം സ്ഥാനത്താണ് നിലവിൽ. സതാംപ്ടൺ 18ാമതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.