‘ഇതെെൻറ വേരുകളാണ്; അതിൽ രാഷ്ട്രീയമില്ല’
text_fieldsലണ്ടൻ: കാലമേറെ കഴിഞ്ഞിട്ടും യൂറോപ്പിന് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലാത്ത തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം ചിത്രമെടുത്ത് വിവാദത്തിൽപെട്ട ജർമൻ താരം െമസ്യൂത് ഒാസിൽ നിലപാട് വ്യക്തമാക്കി ആരാധകർക്ക് തുറന്ന കത്തെഴുതി. തെൻറ ഫോേട്ടാക്ക് രാഷ്ട്രീയമില്ലെന്നും തുർക്കിയിൽ വേരുകളുള്ള ഒരാളെന്ന നിലക്ക് പിതാമഹന്മാരോട് കൂറും കടപ്പാടും കാണിക്കാൻ നിലവിലെ ഭരണാധികാരിക്കൊപ്പം ചിത്രത്തിന് നിന്നുകൊടുക്കുകയായിരുന്നെന്നും ഒാസിൽ പറയുന്നു. ചിത്രം വിവാദമായതിനു പിറകെ ലോകകപ്പിൽ ജർമനി പ്രാഥമിക റൗണ്ടിൽ പുറത്താവുകയും ചെയ്തതോടെ ഒാസിലിനെ ടീമിൽ നിലനിർത്തിയത് ശരിയായില്ലെന്ന് ടീം മാനേജ്മെൻറിലെ പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു.
സ്വന്തം ട്വിറ്റർ ഹാൻഡിലിലാണ് സംഭവത്തെക്കുറിച്ച വിശദ കുറിപ്പ് പുറത്തുവന്നത്. ഒാസിലിെൻറ വരികൾ ഇങ്ങനെ: ‘‘കഴിഞ്ഞ ആഴ്ചകൾ എനിക്ക് പുനർവിചിന്തനത്തിെൻറ സമയമായിരുന്നു. മറ്റു പലരെയുംപോലെ എെൻറ പൈതൃകം ഒന്നിലേറെ നാടുകളുമായി ചേർന്നുനിൽക്കുന്നു. ഞാൻ വളർന്നത് ജർമനിയിലാണെങ്കിലും എെൻറ കുടുംബത്തിെൻറ വേരുകൾ തുർക്കിയിലാണ്. രണ്ടു ഹൃദയമാണെനിക്ക്, ഒന്ന് ജർമനാണെങ്കിൽ തുർക്കിയുടേതാണ് രണ്ടാമത്തേത്. വന്നവഴി മറക്കരുതെന്നായിരുന്നു അമ്മ ചെറുപ്പത്തിൽ എന്നെ പഠിപ്പിച്ചത്. ആ മൂല്യങ്ങൾ ഞാൻ ഇന്നും കാത്തുപോരുന്നു.
ഒരു ചാരിറ്റി, വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ലണ്ടനിൽ കഴിഞ്ഞ മേയിൽ ഞാൻ പ്രസിഡൻറ് ഉർദുഗാനെ കണ്ടിരുന്നു. 2010ൽ ബർലിനിൽ ജർമനിയും തുർക്കിയും ഏറ്റുമുട്ടിയപ്പോൾ അംഗല െമർകലിനൊപ്പം കളി കാണാനെത്തിയപ്പോഴും അദ്ദേഹത്തെ കണ്ടതാണ്. ഞങ്ങളുടെ ചിത്രം ജർമൻ മാധ്യമങ്ങളിൽ വലിയ കോലാഹലം സൃഷ്ടിച്ചത് ഞാൻ മനസ്സിലാക്കുന്നു. ഇതിെൻറ പേരിൽ ഞാൻ വഞ്ചന നടത്തിയെന്നും കള്ളം പറയുന്നുവെന്നുമാണ് ചിലരുടെ ആക്ഷേപം. എന്നാൽ, ആ ചിത്രം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എടുത്തതേയല്ല. എെൻറ പിതാമഹന്മാരുടെ നാട്ടിൽ ഉന്നത രാഷ്ട്രീയ പദവിയിൽ ഇരിക്കുന്ന ഒരാൾക്കൊപ്പമുള്ള ചിത്രം മാത്രമാണ്. ഞാൻ ഒരു ഫുട്ബാളറാണ്, രാഷ്ട്രീയക്കാരനല്ല. എന്തെങ്കിലും രാഷ്ട്രീയ നയം തീരുമാനിക്കാനായിരുന്നില്ല ആ കാഴ്ച. ചെറുപ്പത്തിൽ കളിക്കാരനായതിനാലാകാം എന്നുമെന്നപോലെ അന്നും ഫുട്ബാൾ മാത്രമായിരുന്നു ഞങ്ങൾ ചർച്ച ചെയ്തത്.
ഇന്ന് എത്തിപ്പെട്ട വലിയ നേട്ടങ്ങളിൽ അഭിമാനിക്കുന്ന എെൻറ കുടുംബത്തെ അനാദരിക്കുന്നതിന് തുല്യമാകും പ്രസിഡൻറിനെ കാണേണ്ടെന്ന് ഞാൻ തീരുമാനമെടുക്കുന്നത്. ആര് പ്രസിഡൻറായി എന്നതല്ല, എെൻറ വിഷയം. പ്രസിഡൻറാണ് എന്നതാണ്. രാഷ്ട്രീയ പദവിയെ ആദരിക്കുക മാത്രമായിരിക്കണം അന്ന് ബ്രിട്ടീഷ് രാജ്ഞിയും പ്രധാനമന്ത്രി തെരേസ മേയും അദ്ദേഹത്തെ സ്വീകരിച്ചപ്പോൾ ചെയ്തത്. ജർമൻ പ്രസിഡൻറായാലും തുർക്കി പ്രസിഡൻറായാലും എെൻറ ചെയ്തികൾ മാറില്ല. തൊട്ടുമുമ്പുള്ള െതരഞ്ഞെടുപ്പിെൻറ ഫലം എന്തായാലും ഇതേ ചിത്രം ഞാൻ എടുക്കുമായിരുന്നു.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.