ഒടുവിൽ കോടതി കനിഞ്ഞു; പെറു നായകൻ ഗ്വരേരോക്ക് ലോകകപ്പിൽ പന്തുതട്ടാം
text_fieldsലൗസന്നെ: പെറുവിെൻറ പ്രാർഥന സഫലമായി. ടീമിെൻറ എക്കാലത്തെയും ടോപ്സ്കോററും നായകനുമായ പൗളോ ഗ്വരേറോക്ക് ലോകകപ്പിൽ കളിക്കാൻ അനുമതി. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 14 മാസം വിലക്കേർപ്പെടുത്തിയ കായിക തർക്ക പരിഹാര കോടതിയുടെ വിധി താൽക്കാലികമായി മരവിപ്പിച്ച് സ്വിറ്റ്സർലൻഡ് സുപ്രീംകോടതിയാണ് ഗ്വരേരോയുടെ ലോകകപ്പ് സ്വപ്നങ്ങൾ സാക്ഷാത്കരിച്ചത്.
നിരോധിത ഉത്തേജകമായ കൊക്കെയിനിെൻറ അംശം ശരീരത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബറിലാണ് ഗ്വരേരോക്ക് ഫിഫ ആറുമാസം വിലക്കേർപ്പെടുത്തിയത്. മേയ് തുടക്കത്തിൽ വിലക്ക് തീരുന്നതിനാൽ ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഗ്വരേരോയെങ്കിലും ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) നൽകിയ അപ്പീലിൽ വിലക്ക് 14 മാസമായി വർധിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഗ്വരേരോ സ്വിറ്റ്സർലൻഡ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
38 വർഷത്തിനുശേഷമാണ് പെറു ലോകകപ്പിന് യോഗ്യത നേടുന്നത്. ഒന്നര പതിറ്റാണ്ടോളമായി പെറു ടീമിെൻറ മുന്നണിപ്പോരാളിയായ 34കാരൻ 86 കളികളിൽ 32 ഗോളുകളുമായി ദേശീയ ജഴ്സിയിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനുമാണ്. ഉത്തേജക പരിശോധനയിൽ പരാജയപ്പെടുന്നതിനുമുമ്പ് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അഞ്ചു ഗോളുകളും നേടിയിരുന്നു ബ്രസീലിലെ ഫ്ലെമിംഗോക്ക് പന്തുതട്ടുന്ന ഇൗ വെറ്ററൻ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.