മാഴ്സെ മുൻ പ്രസിഡൻറ് പാപെ ദിയൂഫ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsമാഴ്സെ: കോവിഡ്-19 മൂലം ഫുട്ബാൾ ലോകത്തിന് മറ്റൊരു ദുരന്തവാർത്തകൂടി. ഫ്രഞ്ച് ക ്ലബായ ഒളിമ്പിക് മാഴ്സെയുടെ മുൻ പ്രസിഡൻറ് പാപെ ദിയൂഫ് (68) കോവിഡ് ബാധിതനായി മര ണത്തിന് കീഴടങ്ങിയതായി കുടുംബാംഗങ്ങളും ക്ലബും അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച ശേഷം സെനഗാളിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാപെയാണ് രാജ്യത്ത് കോവിഡ് ബാധമൂലം മരിക്കുന്ന ആദ്യ വ്യക്തി.
യൂറോപ്പിലെ ഒരു മുൻനിര ക്ലബിെൻറ പ്രസിഡൻറ് പദവിയിലെത്തുന്ന ആദ്യ കറുത്തവർഗക്കാരനായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച വിദഗ്ധ ചികിത്സക്കായി ഫ്രാൻസിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു. ഛാദിൽ ജനിച്ച പാപെക്ക് ഫ്രഞ്ച്, സെനഗാൾ പൗരത്വങ്ങളുണ്ടായിരുന്നു.
സൈനികനായി കരിയർ ആരംഭിച്ച് മാധ്യമപ്രവർത്തകനായും ഫുട്ബാൾ ഏജൻറായും പ്രവർത്തിച്ചശേഷമാണ് അദ്ദേഹം മാഴ്സെയിലെത്തിയത്. 2005-2009 കാലയളവിൽ ടീമിെൻറ സാരഥിയായി 2010ൽ ലീഗ് വൺ കിരീടം നേടുന്ന നിലയിൽ ക്ലബിനെ വളർത്തി. ക്ലബിെൻറ മഹാനായ ശിൽപിയെന്ന നിലയിൽ പാപെ എക്കാലവും മാഴ്സെയുടെ ഹൃദയത്തിൽ ജീവിക്കുമെന്നാണ് മാഴ്സെ ട്വിറ്ററിൽ കുറിച്ചത്. ഐവറികോസ്റ്റിെൻറ സൂപ്പർ താരം ദിദിയർ ദ്രോഗ്ബ, സമീർ നസ്റി, വില്യം ഗലാസ് എന്നിവരുടെ ഏജൻറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.