നാളെയല്ല, ഇന്നുതന്നെ അവസാനിപ്പിക്കണം; വംശീയതക്കെതിരെ പോൾ പോഗ്ബ
text_fieldsപാരിസ്: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയിഡിന്‍റെ മരണത്തോടെ യു.എസിൽ ശക്തിയാർജിച്ച പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ഫ്രാൻസിൻെറയും മാഞ്ചസ്റ്റർ യുണൈറ്റഡിൻെറയും സൂപ്പർതാരം പോൾ പോഗ്ബ.
‘‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി മിനിയപോളിസിലുണ്ടായ സംഭവത്തിൽ എൻെറ വികാരം എങ്ങനെ പ്രകടിപ്പിക്കമെന്ന ചിന്തയിലായിരുന്നു. എനിക്ക് കടുത്ത ദേഷ്യവും കഷ്ടവും പകയും വേദനയും സങ്കടവും എല്ലാം തോന്നി.
ജോർജിനോടും ദിനംപ്രതി വംശീയ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ കറുത്തവർഗക്കാരോടും എനിക്ക് സഹതാപമുണ്ട്. ഫുട്ബാളിൽ, ജോലിസ്ഥലത്ത്, സ്കൂളിൽ എല്ലായിടത്തും അവർ വംശീയത അനുഭവിക്കുന്നു.
ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നാളെയോ മറ്റൊരു ദിവസമോ അതിനായി മാറ്റിവെക്കേണ്ട. ഇന്നുതന്നെ അവസാനിപ്പിക്കണം. വംശീയതയുടെ പേരിലുള്ള അതിക്രമങ്ങൾ ഇനിയും അനുവദിക്കാനാകില്ല. എനിക്കോ നമ്മൾക്കോ ഇനിയുമിത് സഹിക്കാനാകില്ല. വംശീയത വിവരമില്ലായ്മയും സ്നേഹം സാമർഥ്യവുമാണ്’’. - പോഗ്ബ ഫേസ്ബുക്കിൽ കുറിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.