ഒന്നരമാസം നീണ്ട പോരാട്ടം വിജയം; പൗളോ ഡിബാലക്ക് കോവിഡ് മുക്തി
text_fieldsടൂറിൻ: ഒന്നരമാസം നീണ്ട പോരാട്ടത്തിനൊടുവിൽ കോവിഡ് -19നെ യുവൻറസ് താരം പൗളോ ഡിബാല കീഴടക്കി. അർജൻറീന താരമായ ഡിബാല കോവിഡ് മുക്തനായ സന്തോഷ വാർത്ത ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവൻറസാണ് പ്രസ്താവനയിലൂടെ ആദ്യം പങ്കുവെച്ചത്.
Update on @PauDybala_JR.
— JuventusFC (@juventusfcen) May 6, 2020
ഇരട്ട ടെസ്റ്റ് നടത്തിയ താരത്തിൻെറ ഫലം നെഗറ്റീവാണെന്നും ഡിബാല ഇനി ഐസൊലേഷനിൽ തുടരേണ്ടതില്ലെന്നും ക്ലബ് വ്യക്തമാക്കി. തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ഡിബാലയും വാർത്ത സ്ഥിരീകരിച്ചു. ജീവിതം ദുഷ്കരമായ വേളയിൽ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച ഡിബാല മഹാമാരിയുടെ കെടുതി അനുഭവിക്കുന്നവർക്കൊപ്പമാണ് തൻെറ മനസെന്നും ട്വിറ്ററിൽ കുറിച്ചു. രോഗമുക്തി നേടിയ സന്തോഷവാനായിരിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു.
Many people talked in the past weeks ... but I can finally confirm that I am healed. Thank you once again for your support and my thoughts on all who are still suffering from it. Take care!
— Paulo Dybala (@PauDybala_JR) May 6, 2020
മാർച്ച് പകുതിയോടടുത്ത് രോഗം സ്ഥിരീകരിച്ച ഡിബാലയുടെ പരിശോധനാ ഫലം ആഴ്ചകൾക്ക് ശേഷവും പോസിറ്റീവായി തുടർന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഡിബാലക്കൊപ്പം രോഗം പിടിപ്പെട്ട മറ്റ് രണ്ട് യുവൻറസ് താരങ്ങളായ ഡാനിയേൽ റുഗാനിയും ബ്ലെയ്സ് മറ്റ്യൂഡിയും നേരത്തെ തന്നെ രോഗമുക്തി നേടിയിരുന്നു.
ഏപ്രിൽ തുടക്കത്തിൽ തന്നെ ഇരുവർക്കും രോഗം ഭേദമായി. റുഗാനിക്കും മറ്റ്യൂഡിക്കും രോഗലക്ഷണം കുറവായിരുന്നെങ്കിലും ഡിബാലക്ക് ശക്തമായ രോഗപീഡകൾ അനുഭവിക്കേണ്ടി വന്നു. ശ്വാസമെടുക്കാൻ വരെ ബുദ്ധിമുട്ടിയതായും നടക്കാൻ ശ്രമിക്കുേമ്പാൾ വേഗം തളർന്ന് പോയതായും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
യുവൻറസ് അടക്കമുള്ള സീരി ‘എ’ ടീമുകൾ ഇൗ ആഴ്ച വ്യക്തിപരമായി പരിശീലനം പുനരാരംഭിക്കാനിരിക്കുകയാണ്. മെയ് 18 മുതലാണ് ടീമിൻെറ പരിശീലന സെഷൻ ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.