ഒന്നിനും വയ്യ, പെെല വിഷാദത്തിൽ
text_fieldsസാവോപോളോ: ഫുട്ബാൾ ഇതിഹാസം പെലെയുടെ ആരോഗ്യവിവരം വെളിപ്പെടുത്തി മകൻ എഡീന്യോ. ‘‘ഒന്നിനും വയ്യാത്ത അവസ്ഥയിലാണ്. നടക്കാനാവുന്നില്ല, കടുത്ത ശാരീരിക അവശതയുമുണ് ട്. വീടുവിട്ട് പുറത്തിറങ്ങാൻ പറ്റാത്തതിനാൽ ഒരുതരം വിഷാദത്തിലാണ്’’ -ഒരു അഭിമുഖത്തിലാണ് എഡീന്യോയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഏപ്രിലിൽ പാരിസ് സന്ദർശനത്തിനിടെ ആരോഗ്യം വഷളായ പെലെ നീണ്ട ആശുപത്രിവാസത്തിനുശേഷമാണ് വീട്ടിൽ തിരിച്ചെത്തിയത്. മൂത്രാശയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ശസ്ത്രക്രിയക്കു വിധേയനായ 79കാരൻ തുടർന്ന് പൊതുപരിപാടികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
‘രാജാവിനെപ്പോലെ, പ്രൗഢിയോടെ നിന്ന അച്ഛന് ശരിയായി നടക്കാൻപോലുമാകാത്ത അവസ്ഥയൊന്ന് സങ്കൽപിച്ചുനോക്കൂ. തീർത്തും നിരാശയിലാണ് അദ്ദേഹം. ഒന്നും ചെയ്യാനാവുന്നില്ല. നാണംകൊണ്ട് വീടിന് പുറത്തിറങ്ങാനും വിസമ്മതിക്കുന്നു’’ -എഡീന്യോ പറഞ്ഞു.
ബ്രസീലിന് മൂന്ന് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസതാരത്തിെൻറ അവസാന ലോകകപ്പ് (1970 മെക്സികോ) വിജയത്തിെൻറ 50ാം വാർഷികത്തിനൊരുങ്ങുകയാണ് രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.