ക്ലോപ്പല്ല; ഗ്വാർഡിയോള തന്നെ മികച്ച കോച്ച്
text_fieldsലണ്ടൻ: യുർഗൻ ക്ലോപ്പിനെ കടത്തിവെട്ടി തുടർച്ചയായ രണ്ടാം വർഷവും മാഞ്ചസ്റ്റർ സിറ ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ഇംഗ്ലണ്ടിലെ മാനേജർ ഒാഫ് ദി ഇയർ. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ വരെയെത്തിച്ച യുർഗൻ ക്ലോപ്പുമായി ശക്തമായ മത്സരത്തിനൊടുവിലാണ്, മാനേജേഴ്സ് അസോസിയേഷൻ പെപ്പിനെ തിരഞ്ഞെടുത്തത്. ഇരുവർക്കും പുറമെ, ടോട്ടൻഹാം മാനേജർ മൗറീസിയോ പൊച്ചെട്ടിനോ, വോൾവർഹാംപ്റ്റണിെൻറ നുനോ എസ്പ്രിറ്റോ സാൻറോ എന്നിവരും പട്ടികയിലുണ്ടായിരുന്നു.
പ്രീമിയർ ലീഗിലും ലീഗ് കപ്പിലും ടീമിനെ ചാമ്പ്യന്മാരാക്കിയ പെപ്പ് ഗ്വാർഡിയോള, എഫ്.എ കപ്പിൽ ഫൈനൽ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്. വാറ്റ്ഫോഡിനെതിരെ ശനിയാഴ്ചയാണ് എഫ്.എ കപ്പ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.