ചിലിയെ മൂന്ന് ഗോളുകൾക്ക് തകർത്ത് പെറു ഫൈനലിൽ
text_fieldsപോർേട്ടാ അലെഗ്രെ: നിലവിലെ ചാമ്പ്യന്മാരായ ചിലിയെ മടക്കമില്ലാത്ത മൂന്നു ഗോളുകൾക ്ക് തരിപ്പണമാക്കി പെറു കോപ അമേരിക്ക ഫുട്ബാൾ ടൂർണമെൻറിെൻറ ഫൈനലിൽ കടന്നു. 44 വർഷ ങ്ങൾക്കുശേഷം പെറുവിെൻറ ആദ്യ ഫൈനൽ പ്രവേശനമാണിത്. തിങ്കളാഴ്ച പുലർച്ച 1.30ന് നടക്ക ുന്ന കലാശപ്പോരിൽ ബ്രസീലാണ് പെറുവിെൻറ എതിരാളികൾ. കഴിഞ്ഞ രണ്ടു തവണത്തെയും ഫൈനലി െൻറ തനിയാവർത്തനമായ ലൂസേഴ്സ് ഫൈനലിൽ ഞായറാഴ്ച പുലർച്ച 12.30ന് ചിലി അർജൻറീനയ െ നേരിടും.
കഴിഞ്ഞ രണ്ടു കോപയിലും കപ്പുയർത്തിയ ചിലിയാണ് ഗ്രെമിയോ അറീനയിൽ നടന ്ന കളിയിൽ മുൻതൂക്കം നിലനിർത്തിയതെങ്കിലും പ്രത്യാക്രമണ അവസരങ്ങൾ മുതലെടുത്ത പെ റു മൂന്നടിയിൽ കളി തീർക്കുകയായിരുന്നു.
പന്ത് കാൽവശം വെക്കുന്നതിൽ 66-34െൻറ മുൻതൂക്കമുണ്ടായിരുന്ന ചിലിക്ക് ഗോൾശ്രമങ്ങളിലും (19-9) പോസ്റ്റിലേക്കുള്ള ഷോട്ടിലും (6-3) ആധിപത്യമുണ്ടായിരുന്നു. എന്നാൽ ലക്ഷ്യത്തിലേക്ക് തൊടുത്ത മൂന്നു ഷോട്ടുകളും ഗോളാക്കി മാറ്റാൻ കഴിഞ്ഞതായിരുന്നു റിക്കാഡോ ഗാർഷ്യയുടെ ടീമിെൻറ മിടുക്ക്.
എഡിസൺ ഫ്ലോറെസ് (21), യോഷിമർ യോടുൻ (38), പൗളോ ഗ്വരേറോ (90+1) എന്നിവരായിരുന്നു സ്കോറർമാർ. സെമിക്കു മുമ്പത്തെ നാലു കളികളിൽ മൂന്നു ഗോൾ മാത്രം നേടിയ പെറു ഒരൊറ്റ കളിയിൽ അത്രതന്നെ ഗോളുകൾ എതിർവലയിൽ അടിച്ചുകയറ്റിയാണ് ടൂർണമെൻറിൽ മൂന്നാം കിരീടം തേടി ഫൈനലിേലക്ക് ടിക്കറ്റെടുത്തത്. 1939ലും 1975ലുമാണ് പെറു മുമ്പ് കിരീടം നേടിയത്. 2015, 2016 ടൂർണമെൻറുകളിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജൻറീനയെ തോൽപിച്ച് കിരീടമണിഞ്ഞ ചിലിയുടെ സുവർണ തലമുറയുടെ ഹാട്രിക് കിരീടം തേടിയുള്ള യാത്രക്ക് തോൽവിയോടെ അന്ത്യമായി.
ഗ്രൂപ് ഘട്ടത്തിൽ ബ്രസീലിനോട് 5-0ത്തിന് തകർന്നടിഞ്ഞശേഷം ക്വാർട്ടറിൽ ഉറുഗ്വായിയെ ഷൂട്ടൗട്ടിൽ കീഴടക്കിയെത്തിയ പെറുവിന് ചിലിക്കെതിരെ കാര്യമായ സാധ്യത കൽപിക്കപ്പെട്ടിരുന്നില്ല. എന്നാൽ, ഭയക്കാതെ പന്തുതട്ടിയ പെറു കിട്ടിയ അവസരങ്ങൾ മനോഹരമായി മുതലെടുക്കുകയായിരുന്നു. 21ാം മിനിറ്റിൽ ക്രിസ്റ്റ്യൻ ക്യുയേവയുടെ ക്രോസ് ആന്ദ്രെ കാരില്ലോ തല കൊണ്ട് മറിച്ചത് ഫ്ലോറെസിന് കാൽപാകത്തിനായിരുന്നു.
ഇടതുവിങ്ങിൽനിന്ന് ഒാടിയെത്തിയ ഫ്ലോറെസിെൻറ ഇടങ്കാൽ വോളി ചിലി ഗോളിക്ക് അവസരമൊന്നും നൽകിയില്ല. ചിലിയുടെ തിരിച്ചുവരവ് ശ്രമങ്ങൾക്കിടെ ഗോളി ഗബ്രിയേൽ ഏരിയാസിെൻറ പിഴവാണ് പെറുവിന് രണ്ടാംഗോൾ സമ്മാനിച്ചത്. മധ്യനിരയിൽനിന്ന് വലതുവിങ്ങിലേക്ക് പന്തെത്തുേമ്പാൾ അപകടഭീഷണിയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ കോർണർ ഫ്ലാഗിനരികിലേക്ക് പോകുന്ന പന്തിനുപിന്നാലെ ഒാടിയ കാരില്ലോയെ തടയാൻ അനാവശ്യമായി ചെന്ന ഗോളിയെ അനായാസം കബളിപ്പിച്ച് പെറു താരം ബോക്സിന് മധ്യത്തിലേക്ക് ക്രോസ് ചെയ്തു. കാത്തുനിന യോടുൻ പന്ത് നെഞ്ചിലിറക്കി ഷോട്ട് തൊടുത്തപ്പോൾ കവർ ചെയ്യാനെത്തിയ ഡിഫൻഡർമാർക്കും തടയാനായില്ല.
രണ്ടാംപകുതിയിൽ എഡ്വേഡോ വർഗാസ്, അലക്സി സാഞ്ചസ്, ചാൾസ് അരാഗ്വിസ്, ഴാങ് ബോസെയൗർ എന്നിവരിലൂടെ ചിലി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പെറു ഗോൾവലക്കു കീഴിൽ പെഡ്രോ ഗാല്ലെസെ വഴങ്ങിയില്ല. ഇഞ്ച്വറി ടൈമിൽ വർഗാസിെൻറ പെനാൽറ്റി ഗാല്ലെസെ തടുത്തിടുകയും ചെയ്തു. അതിനുതൊട്ടുമുമ്പ് രാജ്യത്തിെൻറ എക്കാലത്തെയും ടോപ്സ്കോററായ ഗ്വരേറോ 37ാം ഗോളുമായി പെറുവിെൻറ ഗോൾപട്ടിക പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.