ഒടുവിൽ ഫിലിപ്പ് കൗട്ടീന്യോയെ ബാഴ്സലോണ സ്വന്തമാക്കി
text_fieldsലണ്ടൻ: ലിവർപൂളിെൻറ മധ്യനിരയിലെ വിശ്വസ്തൻ ബ്രസിൽ താരം ഫിലിപ്പ് കൗട്ടീന്യോയെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ സ്വന്തമാക്കി. 142 ദശലക്ഷം യൂറോയുടെ കൈമാറ്റമാണ് നടന്നത്. ട്രാൻസ്ഫർ ഇരു ക്ലബുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച ബാഴ്സക്കായി കൗട്ടിന്യോ അരങ്ങേറുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുമ്പായി മെഡിക്കൽ പരിശോധനയടക്കമുള്ള കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അവധി ആഘോഷിക്കാൻ ശനിയാഴ്ച ദുബായിലേക്ക് പോയ ലിവർപൂൾ ടീമിനൊപ്പം കൗട്ടീന്യോ ഇല്ലായിരുന്നു.
കൗട്ടീന്യോയെ വിട്ടുകൊടുത്തത് കളത്തിൽ ലിവർപൂളിന് വൻനഷ്ടമാണ്. 2013ൽ ചുവപ്പന്മാർക്കൊപ്പം ചേർന്ന 200 കളികളിൽ നിന്നായി 54 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഗോളടിക്കുന്നതിനേക്കാൾ ഗോളടിപ്പിക്കുന്നതിലാണ് കൗട്ടീന്യോയുടെ മിടുക്ക്. ലിവർപൂൾ കോച്ച് യുർഗോൻ ക്ലിപ്പിനാവട്ടെ കൗട്ടീന്യോ ഏറെ പ്രിയപ്പെട്ടവനുമാണ്. കൗട്ടീനോയുടെ അഭാവം ക്ലബ് എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം.
ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കൗട്ടീനോയെ ന്യൂകാമ്പിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് ഏറെയായി. നേരത്തെ, സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സയുടെ വാഗ്ദാനങ്ങെളല്ലാം തള്ളിക്കളഞ്ഞ ലിവർപൂൾ, അവസാനം താരത്തെ കൈമാറുകയായിരുന്നു. തങ്ങളുടെ സൂപ്പർ സ്ട്രൈക്കറായിരുന്ന ലൂയിസ് സുവാരസിനെ തിരിച്ച് ക്ലബിലെത്തിക്കുകയെന്ന ആവശ്യം കൗടീന്യോക്കായി ലിവർപൂൾ ഉന്നിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.