പ്ലെയേഴ്സ് അസോസിയേഷൻ പുരസ്കാരം: അനസ് ഇന്ത്യൻ ഫുട്ബാളർ; വിനീത് ആരാധക താരം
text_fieldsെഎസോൾ: കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ ഫുട്ബാളർക്കുള്ള പ്ലെയേഴ്സ് അസോസിയേഷൻ പുരസ്കാരം മലയാളി ഡിഫൻഡർ അനസ് എടത്തൊടികക്ക്. മറ്റൊരു മലയാളിതാരം സി.കെ. വിനീത് ‘ഫാൻ പ്ലെയർ’ പുരസ്കാരത്തിന് അർഹനായി. ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസിനെ സെമിഫൈനൽ വരെയും െഎ ലീഗിലും ഫെഡറേഷൻസ് കപ്പിലും മോഹൻ ബഗാനെ രണ്ടാം സ്ഥാനത്തും എത്തിച്ച പ്രകടനമാണ് അനസിനെ മികച്ച ഇന്ത്യൻ താരമാക്കിമാറ്റിയത്.
െഎ ലീഗിലെ മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരം നേടിയതിനുപിന്നാലെയാണ് കളിക്കാരുടെ സംഘടനയുടെ വലിയ അംഗീകാരം അനസിനെ തേടിയെത്തുന്നത്. മലപ്പുറം, കൊണ്ടോട്ടി സ്വദേശിയായ ഇൗ 30കാരൻ സീസണിലെ മിന്നും പ്രകടനവുമായി ഇന്ത്യൻ കുപ്പായത്തിലും അരങ്ങേറ്റം കുറിച്ചു. സുനിൽ ഛെത്രി, വിനീത്, ജയേഷ് റാണ, ജെജെ എന്നിവരെ പിന്തള്ളിയാണ് അനസ് മികച്ച ഇന്ത്യൻ ഫുട്ബാളറായത്.
ആരാധകരുടെ ഒാൺലൈൻ വോട്ടിങ്ങിലൂടെയാണ് ബംഗളൂരു എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് താരമായ സി.കെ. വിനീത് ഫാൻ െപ്ലയർ പുരസ്കാരം സ്വന്തമാക്കിയത്. ഉദാന്ത സിങ്ങാണ് മികച്ച യുവതാരം. വിദേശ താരമായി െഎസോൾ എഫ്.സി ക്യാപ്റ്റൻ ആൽഫ്രഡ് ജരിയാനെയും കോച്ചായി ഖാലിദ് ജമീലിനെയും ക്ലബായി െഎസോളിനെയും തെരഞ്ഞെടുത്തു.
അവാർഡ് ചടങ്ങിെൻറ ഭാഗമായി ബൈച്യുങ് ബൂട്ടിയ, സി.കെ. വിനീത്, സുബ്രതാപാൽ എന്നിവരടങ്ങിയ പ്ലെയേഴ്സ് അസോസിയേഷൻ ഇലവനും ജെജെ ലാൽ പെഖ്ലുവയുടെ നേതൃത്വത്തിലെ മിസോറം ഇലവനും പ്രദർശന മത്സരം കളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.