കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; ഗാർഡൻ പാർട്ടിയിൽ പങ്കെടുത്ത കളിക്കാർക്കെതിരെ നടപടി
text_fieldsമാഡ്രിഡ്: സ്പാനിഷ് സർക്കാരിെൻറ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് സെവിയ നഗരത്തിൽ എട്ട് പേർക്കൊപ്പം ഗാർഡൻ പാർട്ടി നടത്തിയ എവർ ബനേഗ, ലൂക്കാസ് ഓകാംപോസ്, ഫ്രാങ്കോ വാസ്‌ക്വസ്, ലൂക്ക് ഡെ യോങ് എന്നിവർ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോൾ ‘പണി’ പാർസലായി വരുമെന്ന് മനസിൽ പോലും കരുതിയിട്ടുണ്ടാകില്ല. അപകടം മനസിലാക്കി വിഡിയോ ഉടനെ ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും അത് എത്തേണ്ടിടത്ത് എത്തിയിരുന്നു. സർക്കാരിെൻറയും ക്ലബിെൻറ ശിക്ഷണ നടപടികൾ ഉടനെയെത്തി.
സിവിയ നഗരം കോവിഡ് നിയന്ത്രണ നിയമം അനുസരിച്ച് ഗ്രേഡു ഒന്ന് കാറ്റഗറിയിൽ പെട്ടതാണ്. കർശന നിയന്ത്രണങ്ങൾ ഉള്ളിടത്താണ് സെവിയ്യ ഫുട്ബാൾ ക്ലബിലെ പ്രഗൽഭ കളിക്കാർ പാർട്ടി നടത്തിയത്.
സംഭവത്തിന് ശേഷം കളിക്കാരെല്ലാം ഖേദപ്രകടനവും മാപ്പപേക്ഷയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. അർജൻറീനയുടെ ദേശീയ കളിക്കാരൻ കൂടിയായ ബനേഗാ കുറിച്ചു: "അത് ഏറെ നാളുകൾക്കു ശേഷമുള്ള ഒരു കുടുംബ സൗഹൃദ കൂടിച്ചേരലായിരുന്നു... അറിഞ്ഞുകൊണ്ടുള്ള ഒരു നിയമ ലംഘനവും ആയിരുന്നില്ല". ബനേഗയുടെ ഭാര്യ പങ്കുവെച്ച ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
ലീഗ് തുടങ്ങാൻ സ്പാനിഷ് പ്രധാന മന്ത്രി അനുമതി നൽകിയ ദിവസം തന്നെയാണ് കളിക്കാരുടെ നിയമ ലംഘനവും സംഭവിച്ചിരിക്കുന്നത്. സ്പെയിനിൽ 2.8 ലക്ഷത്തോളം ആളുകൾക്ക് കോവിഡ് ബാധിക്കുകയും 28000ത്തിലധികം ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.