മെസ്സിയുടെ വിവാഹം നടക്കുന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ്
text_fieldsറൊസാരിയോ: അർജൻറീനൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ വിവാഹം നടക്കുന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ്. പൊലീസ്, ടാക്സ് ഇൻസ്പെക്ടർമാരാണ് റെയ്ഡ് നടത്തിയത്. എന്നാൽ വിവാഹച്ചടങ്ങുമായി റെയ്ഡിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.
വെള്ളിയാഴ്ച റൊസാരിയോയിലെ ആഡംബര ഹോട്ടലിലാണ് മെസ്സിയും കാമുകി അേൻറാണെല്ല റോകുസോയും തമ്മിലെ വിവാഹം നടക്കുന്നത്. വിവാഹ മാമാങ്കത്തിന് അർജൻറീനയിലെ ജന്മനാടായ റൊസാരിേയാ ഒരുങ്ങി. ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരങ്ങളായ നെയ്മർ, ലുയിസ് സുവാറസ്, മുൻ താരങ്ങളായ സാവി, സെസ്ക് ഫാബ്രികാസ് എന്നിവർ ചടങ്ങിൽ പെങ്കടുക്കും.പോപ് ഗായികയും െജറാഡ് പിെക്വയുടെ ഭാര്യയുമായ ഷാക്കിറയും അർജൻറീനൻ ഗായികയും സെർജിയോ അഗ്യൂറോയുടെ ഭാര്യയുമായ കാരിന എന്നിവർ ചടങ്ങ് വർണാഭമാക്കാനെത്തും.
സ്പാനിഷ് ഡിസൈനറായ റോസ ക്ലാര ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് വധു ധരിക്കുക.ചടങ്ങിൽ ഷക്കീറയുടെ പോപ് വിരുന്നും ഒരുക്കിയിട്ടുണ്ട്. 155 ഒാളം മാധ്യമപ്രവർത്തകർക്ക് ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ അതിഥികളുമായി ഇടപെടുന്നതിന് ഇവർക്ക് നിയന്ത്രണമുണ്ട്. ഇസ്രയേലി വിദഗ്ദ്ധരുടെ സ്വകാര്യ സംഘത്തെയാണ് ചടങ്ങിൻറെ സുരക്ഷ മെസ്സി ഏൽപിച്ചിരിക്കുന്നത്.
ബാല്യകാല സുഹൃത്തും തെൻറ രണ്ട് കുട്ടികളുടെ അമ്മയുമായ റോകുസോയുമൊത്ത് മെസ്സി ജീവിതം തുടങ്ങിയിട്ട് പത്തുവർഷമായെങ്കിലും ഇരുവരുടെയും വിവാഹത്തിന് സമയം കിട്ടുന്നത് ഇപ്പോൾ മാത്രം. കഴിഞ്ഞ ഡിസംബറിൽ വിവാഹത്തെ സംബന്ധിച്ച് ഇരുവരും സൂചന നൽകിയിരുന്നു. ചടങ്ങിന് സാക്ഷിയാവാൻ ഇരുവരുടെയും മക്കളായ നാലുവയസ്സുകാരൻ ടിയാഗോയും ഒരുവയസുള്ള മാറ്റിയോയുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.