പോർച്ചുഗലിനും ഫ്രാൻസിനും ലോകകപ്പ് യോഗ്യത; ഹോളണ്ട് പുറത്ത്
text_fieldsലിസ്ബൺ: സ്വിറ്റ്സർലണ്ടിനെ തോൽപിച്ച് യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ ലോകകപ്പ് യോഗ്യത നേടി. 2-0ത്തിനായിരുന്നു ക്രിസ്റ്റ്യാനോയുടെ സംഘത്തിൻെറ വിജയം. ഗ്രൂപ്പ് ബിയിൽ ഒന്നാമതായാണ് പോർച്ചുഗലിൻെറ വരവ്. 41ാം മിനിറ്റിൽ സ്വിസ് താരം ജൊഹാൻ ജൊരുവിൽ നിന്നുണ്ടായ സെൽഫ് ഗോളിൽ നിന്നാണ് പോർച്ചുഗൽ ലീഡ് നേടിയത്. പിന്നീട് 57ാം മിനിറ്റിൽ ആന്ദ്രെ സെൽവ പോർച്ചുഗലിൻെറ ലീഡുയർത്തി. ഗ്രൂപ്പ് എയിൽ ബെലാറസിനെ 2-1ന് ഫ്രാൻസ് തോൽപിച്ചു.
അതേസമയം നെതർലാൻഡിനോട് 2-0 തോൽവി വഴങ്ങി സ്വീഡൻ രണ്ടാം സ്ഥാനത്തെത്തി. ജയിച്ചെങ്കിലും നെതർലാൻഡ്സ് യോഗ്യത നേടാനാകാതെ പുറത്തായി. സ്വീഡനെതിരെ എഴു ഗോളിൻെറ ജയമാണ് ഡച്ചുകാർക്ക് വേണ്ടിയിരുന്നത്. രണ്ടം പകുതിയിൽ ആര്യൻ റോബനാണ് ഹോളണ്ടിനായി ഗോൾ നേടിയത്. എന്നാൽ അത് മാത്രം വിജയത്തിന് തികഞ്ഞില്ല. 2014 ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായിരുന്നു ഡച്ചുകാർ. ഫ്രാൻസ്, സ്വീഡൻ, ഹോളണ്ട് എന്നിവർ മരണ ഗ്രൂപ്പ് ആയ എയിൽ നിന്നുള്ലവരാണ്.
ഗ്രൂപ്പ് എച്ചിൽ ജിബ്രാൾട്ടറിനെതിരെ 4-0ത്തിൻെറ വിജയം നേടി ഗ്രീസ് പ്ലേ ഒാഫ് ഉറപ്പിച്ചു. ഇതിനകം തന്നെ ഗ്രൂപ്പ് വിജയികളായ ബെൽജിയം സൈപ്രസിനെ തോൽപിച്ചു. ചെൽസിയുടെ ഈഡൻ ഹസാർഡ് മത്സരത്തിൽ രണ്ട് ഗോൾ നേടി. ഹസാർഡിൻെറ സഹോദരൻ തോർഗനും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ട്രൈക്കർ റോമെലു ലുകാക്കുവും ഒരോ ഗോൾ നേടി. ഫ്രാൻസ്, പോർച്ചുഗൽ, ജർമനി, സെർബിയ, പോളണ്ട്, ഇംഗ്ലണ്ട്, സ്പെയിൻ, ബെൽജിയം, ഐസ്ലാൻഡ് എന്നിവയാണ് ഇതുവരെ ലോകകപ്പ് യോഗ്യത നേടിയ യൂറോപ്യൻ ടീമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.