കോൺഫെഡറേഷൻസ് കപ്പ് : പോർചുഗൽ, മെക്സികോ സെമിയിൽ
text_fieldsസെൻറ് പീറ്റേഴ്സ്ബർഗ്: ഒാഷ്യാനിയ ഫുട്ബാൾ ഫെഡറേഷൻ ചാമ്പ്യന്മാരെ നാലു ഗോളുകൾക്ക് തകർത്തെറിഞ്ഞ് ക്രിസ്റ്റ്യാനോയും സംഘവും പ്രഥമ കോൺഫെഡറേഷൻസ് കപ്പിെൻറ സെമിഫൈനലിൽ രാജകീയ പ്രവേശനം. മറ്റൊരു മത്സരത്തിൽ ആതിഥേയരായ റഷ്യയെ 2-1ന് തോൽപിച്ച് മെക്സികോയും അവസാന നാലിൽ ഇടംമുറപ്പിച്ചു. ന്യൂസിലൻഡിനെ നാലു ഗോളുകൾക്ക് തകർത്ത പോർചുഗൽ ഗോൾ ശരാശരിയിൽ മെക്സികോയെ മറികടന്ന് ഏഴ് പോയൻറുമായി ഗ്രൂപ് ചാമ്പ്യന്മാരായി.
നേരത്തെ രണ്ടു മത്സരങ്ങളിലും തോറ്റ ന്യൂസിലൻഡ് ടൂർണമെൻറിൽനിന്ന് തന്നെ പുറത്തായിരുന്നു. എന്നാൽ, വിജയിക്കാൻ ഉറച്ച് കളത്തിലെത്തിയ പോർചുഗൽ എണ്ണംപറഞ്ഞ നാലു ഗോളുകൾക്ക് ന്യൂസിലൻഡിനെ കെട്ടുകെട്ടിച്ചു. 33ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോൾപൂരത്തിന് തുടക്കമിട്ടത്. ഡാനിലോ പെരീറയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് ക്രിസ്റ്റി ഗോളാക്കുന്നത്. പൂർണ ആത്മവിശ്വാസത്തിൽ തൊടുത്തുവിട്ട ബുള്ളറ്റ് കിക്ക് തടയാൻ ന്യൂസിലൻഡ് ഗോളി സ്റ്റീഫൻ മാരിനോവിച്ച് ചാടിയത് എതിർ ദിശയിലേക്കായിരുന്നു. ഇതോടെ പോർചുഗൽ ആദ്യ ഗോളിന് മുന്നിലെത്തി.
പിന്നാലെ 37ാം മിനിറ്റിൽ ബെർണാഡോ സിൽവയും വല കുലുക്കി. എലിസിയോയുടെ അസിസ്റ്റിലാണ് ഗോൾ പിറക്കുന്നത്. രണ്ടാം പകുതിയിലാണ് ബാക്കി രണ്ടു ഗോളുകൾ പോർചുഗൽ നേടുന്നത്. സൂപ്പർ മുന്നേറ്റത്തിൽ 80ാം മിനിറ്റിൽ ആന്ദ്രേ സിൽവയാണ് മൂന്നാമത് വലകുലുക്കുന്നത്. എതിർ താരത്തിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത സിൽവ പ്രതിരോധക്കാരെ വകഞ്ഞ്മാറ്റി ബോക്സിൽ നിന്നും തൊടുത്തുവിട്ട ഉശിരൻ േഷാട്ടിലാണ് വലകുലുങ്ങുന്നത്. ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി ഇറങ്ങിയ നാനിയും വലകുലുക്കി. 91ാം മിനിറ്റിലാണ് നാനിയുടെ സൂപ്പർ ഫിനിഷിങ്. ഇതോടെ ന്യൂസിലൻഡിെൻറ തോൽവി പൂർണമായി. മൂന്ന് മത്സരങ്ങളിൽ മൂന്നിലും തോറ്റ് തലകുനിച്ചാണ് കിവികളുടെ മടക്കം.
വാശിയേറിയ പോരാട്ടത്തിൽ റഷ്യയെ 2-1ന് മറികടന്നാണ് കോൺകകാഫ് ചാമ്പ്യന്മാരായ മെക്സികോ സെമിയുറപ്പിക്കുന്നത്. പതിവുപോലെ ഒരു േഗാളിന് പിന്നിട്ടുനിന്ന ശേഷമാണ് മെക്സികോയുടെ തിരിച്ചുവരവ്. രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത് സൂപ്പർ താരം ഹെക്റ്റർ ഹെരേരയാണ്.
25ാം മിനിറ്റിൽ റഷ്യയുടെ അലക്സാണ്ടർ സെയിഡോവ് നേടിയ േഗാളിന് 30ാം മിനിറ്റിൽ മെക്സികോ തിരിച്ചടിച്ചു. ഒടുവിൽ രണ്ടാം പകുതിയിൽ ഹിർവിങ് ലോസെനോ മെക്സികോയുടെ വിജയ ഗോൾ കുറിച്ചു. രണ്ടാം മഞ്ഞക്കാർഡ് കണ്ട് യൂരി സിർകോവ് പുറത്തുേപായതോടെ റഷ്യക്ക് തിരിച്ചുവരാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.