നെതർലൻഡ്സിനെ തോൽപിച്ചു; പ്രഥമ യുവേഫ നേഷൻസ് ലീഗിൽ പോർചുഗൽ ജേതാക്കൾ
text_fieldsപോർേട്ടാ: ഒരു നൂറ്റാണ്ടോളം പ്രായമുള്ള തങ്ങളുടെ ഫുട്ബാൾ ചരിത്രത്തിൽ നാലു വർഷം മുമ്പുവരെ പോർചുഗലിന് ഒ രു കിരീടം പോലും സ്വന്തമാക്കാനായിരുന്നില്ല. എന്നാൽ, ഇന്നിപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഇരട്ട യ ൂറോപ്യൻ ചാമ്പ്യന്മാരാണ്. 2016ൽ യൂറോ കപ്പ് കരസ്ഥമാക്കി കിരീട വരൾച്ചക്ക് വിരാമമിട്ട ഫെർണാണ്ടോ സാേൻറാസിെ ൻറ ടീം ഇപ്പോഴിതാ പ്രഥമ യുവേഫ നേഷൻസ് ലീഗിലും ജേതാക്കളായിരിക്കുന്നു.
സാമ്രാജ്യത്വ കാലത്ത് ലോകത്തിെൻറ പല ഭാഗങ്ങളും അടക്കിഭരിച്ച ചരിത്രമുള്ള രാജ്യമാണ് പറങ്കികളുടേത്. എന്നാൽ, തങ്ങളുടെ കോളനികളായിരുന്ന ബ്രസീലടക്കമുള്ള രാജ്യങ്ങൾ കാൽപന്തുകളിയിലെ കരുത്തരായി വിരാജിക്കുേമ്പാഴും വാസ്കോഡഗാമയുടെ നാട്ടുകാർക്ക് കിരീടപ്പെരുമ സ്വന്തമാക്കാനായിരുന്നില്ല. ലോകൈക താരമായിരുന്ന യുസേബിയോയുടെ കാലത്തുപോലും അവസ്ഥ ഭിന്നമായിരുന്നില്ല. എന്നാലിപ്പോൾ മൂന്നു വർഷത്തിനിടെ രണ്ടു കിരീടങ്ങളുമായി പോർചുഗീസ് സംഘം യൂറോപ് അടക്കിഭരിക്കുന്നു.
നേഷൻസ് കപ്പിെൻറ പ്രഥമ പതിപ്പിെൻറ ഫൈനലിൽ നെതർലൻഡ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു സ്വന്തം നാട്ടുകാർക്ക് മുന്നിൽ പോർചുഗലിെൻറ വിജയഭേരി. സെമിയിൽ സ്വിറ്റ്സർലൻഡിനെതിരെ ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ റൊണാൾഡോയെ വിർജിൽ വാൻഡൈകും മത്തിസ് ഡിലിറ്റുമടങ്ങിയ ഡച്ച് പ്രതിരോധം കെട്ടിപ്പൂട്ടിയപ്പോൾ 60ാം മിനിറ്റിൽ ഗോൺസാലോ ഗ്വെഡെസിെൻറ ബൂട്ടിൽനിന്നായിരുന്നു ഗോൾ പിറന്നത്. മുൻ മത്സരങ്ങളിൽ മികച്ച കളി കെട്ടഴിച്ച റൊണാൾഡ് കോമാെൻറ സംഘം ഫൈനലിൽ കളി മറന്നപ്പോൾ പോർചുഗീസ് പ്രതിേരാധത്തിനും ഗോളിക്കും കാര്യമായ പണിയുണ്ടായില്ല.
മൂന്നു ഗോളുമായി റൊണാൾഡോ ടോപ്സ്കോററായപ്പോൾ പോർചുഗലിെൻറ പ്ലേേമക്കർ ബെർണാഡോ സിൽവയാണ് ടൂർണമെൻറിെൻറ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. നെതർലൻഡ്സിെൻറ ഫ്രാങ്കി ഡിയോങ് മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.