ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ബുധനാഴ്ച കിക്കോഫ്, കപ്പിനരികെ ലിവർപൂൾ
text_fieldsലണ്ടൻ: 99 ദിവസത്തിനുശേഷം ഇംഗ്ലീഷ് മണ്ണിൽ ബുധനാഴ്ച വീണ്ടും പന്തുരുളുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 10ന് ലെസ്റ്റർ സിറ്റിയും ആസ്റ്റൻ വില്ലയും ഏറ്റുമുട്ടിയ ശേഷം പൂട്ടുവീണതാണ് കളിമൈതാനങ്ങൾക്ക്. കോവിഡിനെ പിടിച്ചുകെട്ടി, ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് ജർമനിയിലും സ്പെയിനിലും കളി തുടങ്ങിയതിനു പിന്നാലെയാണ് ആരാധകരുടെ ഇഷ്ട പോരാട്ടമായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തിരിച്ചെത്തുന്നത്.
മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ ആസ്റ്റൻ വില്ല തന്നെ കളത്തിലിറങ്ങും. ഷെഫീൽഡ് യുനൈറ്റഡാണ് എതിരാളി. തൊട്ടുപിന്നാലെ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും തമ്മിലെ ഗ്ലാമർ പോരാട്ടത്തോടെ കളി ചൂടുപിടിക്കും. 21ന് ലിവർപൂൾ എവർട്ടനെയും, ചെൽസി ആസ്റ്റൺ വില്ലയെയും നേരിടും. കാര്യമായ ഇടവേളയില്ലാതെയാണ് ഷെഡ്യൂൾ തയാറാക്കിയത്. ഓരോ ടീമിനും ഇനിയും 9-10 മത്സരങ്ങളെങ്കിലും ബാക്കിയുണ്ട്. ജൂൈല 26 ഓടെ സീസൺ സമാപിക്കും.
ആശങ്കമാറി, കളി വരുന്നു
കോവിഡ് ഏറ്റവും ഏറെ പേടിപ്പിച്ചത് ലിവർപുൾ ആരാധകരെയാണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ തങ്ങളുടെ ആദ്യ കിരീടത്തിലേക്ക് യുർഗൻ േക്ലാപ്പിെൻറ സംഘം കുതിക്കുന്നതിനിടെയാണ് കോവിഡിൽ ലോകം കീഴ്മേൽ മറിയുന്നത്. 29 കളിയിൽ 82പോയൻറുമായി ചുവപ്പൻ സേന ലീഗ് കിരീടം ഏതാണ്ടുറപ്പിച്ചു നിൽക്കെ ഫുട്ബാൾ സീസൺ നിശ്ചലമായി.
മഹാമാരിയിൽ ബ്രിട്ടൻ വിറച്ചപ്പോൾ പ്രീമിയർ ലീഗ് റദ്ദാക്കാനുള്ള ചർച്ചകൾ വരെ നടന്നു. അങ്ങനെയെങ്കിൽ ഈ സീസണിൽ ചാമ്പ്യന്മാരുണ്ടാവില്ലെന്നായിരുന്നു റിപ്പോർട്ട്. ലിവർപൂൾ താരങ്ങൾക്കും ആരാധകർക്കും നെഞ്ചിടിപ്പായി. നോർവിച് ഉൾപ്പെടെയുള്ള ക്ലബുകളും സീസൺ റദ്ദാക്കാൻ ആവശ്യപ്പെട്ടതോടെ ഫ്രാൻസിെൻറ വഴി ഇംഗ്ലണ്ടുമെന്നുറപ്പിച്ചു. ഇതിനിടെയാണ് ജർമനിയും സ്പെയിനും കളി പുനരാരംഭിച്ചത്. ഇത് ഇംഗ്ലണ്ടിനും ആശ്വാസമായി. സർക്കാറിെൻറ അനുമതി ലഭിച്ചതോടെ ലീഗ് സീസൺ പുനരാരംഭിക്കാൻ അനുമതിയായി.
കപ്പിനരികെ ലിവർപൂൾ
29 കളിയിൽ 27 ജയവുമായി 82 പോയൻറുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ (82) ബഹുദൂരം (25) മുന്നിലാണ്. ഇനി രണ്ടു ജയംകൊണ്ട് കപ്പുറപ്പിക്കാം. കോവിഡിന് മുമ്പുള്ള അതേ മികവുമായി കുതിച്ചാൽ പോയൻറ് വേട്ടയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ 100 പോയൻറ് റെക്കോഡും തകർക്കാം. മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകളുടെ പോരാട്ടം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കലാവും.
ടീം, കളി, ജയം, സമനില, തോൽവി, പോയൻറ് ക്രമത്തിൽ
ലിവർപൂൾ 29 27 1 1 82
മാഞ്ചസ്റ്റർ സിറ്റി 28 18 3 7 57
ലെസ്റ്റർ സിറ്റി 29 16 5 8 53
ചെൽസി 29 14 6 9 48
മാഞ്ചസ്റ്റർ
യുനൈറ്റഡ് 29 12 9 8 45
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.