പ്രീമിയർ ലീഗ് അസാധുവാക്കണമെന്ന് ആവശ്യം; നെഞ്ചിടിച്ച് ലിവർപൂൾ
text_fieldsലണ്ടൻ: കോവിഡ് ബാധയെത്തുടർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അനിശ്ചിതത്വത്തിലായതോടെ ലിവർപൂളിന് നെഞ്ചിടി ക്കുന്നു. 1993ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരംഭിച്ച ശേഷം ഇതാദ്യമായി കിരീടം ആൻഫീൽഡിലേക്കെത്താനിരിക്കേയാണ് ഏപ്രിൽ നാലുവരെ പ്രീമിയർ ലീഗിൽ കളിമുടങ്ങിയത് .
29 മത്സരങ്ങളിൽ 82 പോയൻറുമായി ലീഗിൽ ലിവർപൂൾ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 57 പോയൻറ് മാത്രമാണുള്ളത്. ചാമ്പ്യൻസ് ലീഗിൽ നിന്നും എഫ്.എ കപ്പിൽ നിന്നും പുറത്തുപോയതോടെ ലിവർപൂളിെൻറ സീസണിലെ ഏക പ്രതീക്ഷ പ്രീമിയർ ലീഗിലാണ്.
എന്നാൽ, മൂന്നാഴ്ചക്കുശേഷം കളി പുനരാരംഭിക്കുമെന്ന് ചിന്തിക്കുന്നവർ സ്വപ്നലോകത്താണെന്നാണ് വെസ്റ്റ് ഹാം വൈസ് ചെയർപേഴ്സൻ കാരൻ ബ്രാൻഡിയുടെ പക്ഷം. ഏപ്രിൽ നാലിനുശേഷം കളി തുടരാൻ സാധിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാൽ സീസൺ അസാധുവാക്കണമെന്നുമാണ് അവരുടെ ആവശ്യം. ഇംഗ്ലീഷ് ടി.വി ജേണലിസ്റ്റും ആഴ്സണൽ ആരാധകനുമായ പിയേഴ്സ് മോർഗനും ലീഗ് റദ്ദാക്കണമെന്ന ആവശ്യം ട്വീറ്റ് ചെയ്തു.
ലീഗ് റദ്ദാക്കുകയാണെങ്കിൽ 25 പോയൻറ് ലീഡുമായി കന്നി പ്രീമിയർ ലീഗ് കിരീടത്തിന് ആറു പോയൻറ് അകലെ നിൽക്കുന്ന ലിവർപൂളിന് കനത്ത തിരിച്ചടിയാകും. അൽപം വൈകിയാലും സീസൺ പുനരാരംഭിക്കുമെന്നോ എന്നാൽ തങ്ങളെ ചാമ്പ്യൻമാരാക്കി പ്രഖ്യാപിക്കുകയോ അധികൃതർ ചെയ്യുമെന്നാണ് ലിവർപൂളിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.