പ്രീമിയർ ലീഗ്: ആദ്യ ജയം യുനൈറ്റഡിന്
text_fieldsലണ്ടൻ: 26 ദിവസം മുമ്പ് ഗോളടിച്ച് ഫുട്ബാൾ ലോകകിരീടം ഉയർത്തിയ ഭാഗ്യ കരംകൊണ്ട് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ കിക്കോഫ്. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഒാൾഡ്ട്രാഫോഡിലെ സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ജയത്തോടെ അരേങ്ങറ്റം കുറിച്ചതുപോലെതന്നെ സവിശേഷമായിരുന്നു പോൾ പോഗ്ബയുടെ ബൂട്ടിലൂടെയെത്തിയ ഗോളിെൻറയും തിളക്കം.
സീസൺ ഉദ്ഘാടന മത്സരത്തിൽ മുൻചാമ്പ്യന്മാരായ ലെസ്റ്റർസിറ്റിയെ 2-1ന് തോൽപിച്ചാണ് ഹൊസെ മൗറീന്യോയുടെ ടീം വിജയത്തുടക്കം കുറിച്ചത്. കളിയുടെ മൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം, വലയുടെ വലത് മൂലയിലേക്ക് ചെത്തിയിട്ട് പോഗ്ബ സീസണിലെ ആദ്യ ഗോളിനുടമയായി. 83ാം മിനിറ്റിൽ പ്രതിരോധ നിരക്കാരൻ ലൂക് ഷോയുടെ മിന്നൽ ഗോളിലൂടെ ലീഡുയർത്തിയ യുനൈറ്റഡിനെതിരെ ലെസ്റ്റർ ഇഞ്ചുറി ടൈമിൽ തിരിച്ചടിച്ചിരുന്നു. 92ാം മിനിറ്റിൽ ആതിഥേയ ഗോളി ഡേവിഡ് ഡിഗിയയുടെ മുന്നിൽ പോസ്റ്റിൽ തട്ടി റീബൗണ്ട് ചെയ്ത പന്തിനെ ചെറു ഹെഡ്ഡറിലൂടെ വലയിലേക്ക് ചെത്തിയിട്ട് ജാമി വാർഡിയാണ് സ്കോർ ചെയ്തത്. അവസാന മിനിറ്റിലെ ഗോളിന് പക്ഷേ, കളിയുടെ ഫലം അട്ടിമറിക്കാനായില്ല.
നായകനായി പോഗ്ബ
വ്യാഴാഴ്ച വൈകുന്നേരം ഇംഗ്ലീഷ് ട്രാൻസ്ഫർ ജാലകം അടക്കുംവരെ യുനൈറ്റഡ് ആരാധകരുടെ ആശങ്കകളെല്ലാം പോൾ പോഗ്ബയുടെ ഭാവിയെ കുറിച്ചായിരുന്നു. ബാഴ്സലോണ താൽപര്യം അറിയിച്ച് രംഗത്തെത്തിയതോടെ ഒാൾഡ്ട്രേഫാഡിൽ തുടരാനുള്ള ഇഷ്ടക്കേട് ഫ്രഞ്ച് ലോകചാമ്പ്യൻതന്നെ തുറന്നുപറഞ്ഞു. പക്ഷേ, ബാഴ്സയുടെ ആവശ്യം തള്ളിയ കോച്ച് മൗറീന്യോ പോഗ്ബയെ നിലനിർത്താനുള്ള ശ്രമങ്ങളിലായിരുന്നു. ഒടുവിൽ അവസാന മണിക്കൂറുകളിലെ അട്ടിമറികളിലും വീഴാതെ മധ്യനിര താരത്തെ പിടിച്ചുനിർത്തി യുനൈറ്റഡ് കരകയറി.
സീസണിൽ മികച്ച ട്രാൻസ്ഫറുകളില്ലാത്തതിെൻറ പേരിൽ പഴികേട്ട കോച്ച് മൗറീന്യോക്ക് ഇരിട്ടി ആഘാതമായേക്കാവുന്ന ഭീഷണി അങ്ങനെ ഒഴിഞ്ഞു. അതിനുള്ള പ്രത്യുപകാരമായിരുന്നു ആദ്യ കളിയിൽ നായകെൻറ ആംബാൻഡ് പോഗ്ബക്ക് നൽകാനുള്ള തീരുമാനം. സീനിയർ താരങ്ങളുടെ സാന്നിധ്യത്തിലും പോഗ്ബ യുനൈറ്റഡിെൻറ ആംബാൻഡിൽ ടീമിനെ നയിച്ചു. സീസണിൽ ഒപ്പുവെച്ച ഫ്രെഡിനെ വിങ്ങറായി െപ്ലയിങ് ഇലവനിലെത്തിയപ്പോൾ, സാഞ്ചസ്, റാഷ്ഫോഡ്, മാറ്റ ത്രയം ആക്രമണമേറ്റെടുത്തു. ഭാഗ്യംപോലെ മൂന്നാം മിനിറ്റിൽ ലെസ്റ്ററിെൻറ ഫൗൾ യുനൈറ്റഡിന് പെനാൽറ്റിയായി മാറുകയും ചെയ്തു.
ഗോൾ വഴങ്ങിയെങ്കിലും പ്രത്യാക്രമണം സജീവമാക്കിയ െലസ്റ്ററിന് നിർഭാഗ്യവും ഗോളി ഡി ഗിയയും തടസ്സമാവുകയായിരുന്നു. സാഞ്ചസും ലുകാകുവും നിരവധി അവസരങ്ങൾ തീർത്തു. ഇതിനിടെ, രണ്ടാം ഗോളെത്തി. മധ്യനിരയിൽ കടന്ന്, യുവാൻ മാറ്റ നീട്ടി നൽകിയ ക്രോസിൽ ലെസ്റ്റ പ്രതിരോധത്തെ കബളിപ്പിച്ച് മുന്നേറിയ യുനൈറ്റഡ് ഡിഫൻഡർ ലൂക് ഷോ റികാർഡോ പെരേരയെ വെട്ടിച്ച് വലയിലേക്ക് തൊടുത്തു. കാസ്പർ ഷ്മൈകലിെൻറ ഡൈവും കടന്ന് പന്തുവലയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.