Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗ്​:...

പ്രീമിയർ ലീഗ്​: ലിവർപൂളിനെ കീഴടക്കി ചെൽസി

text_fields
bookmark_border
Olivier Giroud
cancel

ല​ണ്ട​ൻ: സ്വ​ന്തം ത​ട്ട​ക​മാ​യ സ്​​റ്റാം​ഫോ​ഡ്​ ബ്രി​ഡ്​​ജി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ശ​ക്​​ത​രാ​യ ലി​വ​ർ​പൂ​ളി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ ത​ക​ർ​ത്ത്​  ചെ​ൽ​സി ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തി. 

32ാം മി​നി​റ്റി​ൽ വി​ക്​​ട​ർ മോ​സ​സി​​െൻറ അ​സി​സ്​​റ്റി​ൽ ഫ്ര​ഞ്ച്​ താ​രം ഒ​ലി​വ​ർ ജി​റൂ​ഡ്​​ നേ​ടി​യ ഗോ​ളാ​ണ്​ ചെ​ൽ​സി​ക്ക്​ നി​ർ​ണാ​യ​ക വി​ജ​യം സ​മ്മാ​നി​ച്ച​ത്. തോ​ൽ​വി​യോ​ടെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​ലി​സ്​​റ്റു​ക​ൾ കൂ​ടി​യാ​യ ലി​വ​ർ​പൂ​ളി​ന്​ അ​ടു​ത്ത സീ​സ​ണി​ലെ ചാ​മ്പ്യ​ൻ​സ്​ ബെ​ർ​ത്ത്​ ഉ​റ​പ്പാ​ക്കാ​ൻ അ​വ​സാ​ന മ​ത്സ​ര​ഫ​ലം നി​ർ​ണാ​യ​ക​മാ​യി. ര​ണ്ടു​ മ​ത്സ​രം ബാ​ക്കി​യു​ള്ള ചെ​ൽ​സി​ക്ക്​ ബു​ധ​നാ​ഴ്ച ഹ​ഡേ​ഴ്സ്ഫീ​ൽ​ഡി​നെ​തി​രെ ന​ട​ക്കു​ന്ന മ​ത്സ​രം ജ​യി​ച്ചാ​ൽ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ലി​വ​ർ​പൂ​ളി​നൊ​പ്പ​മെ​ത്താ​ൻ സാ​ധി​ക്കും.  

മു​ൻ ചെ​ൽ​സി താ​രം കൂ​ടി​യാ​യ മു​ഹ​മ്മ​ദ്​ സ​ലാ​ഹി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ലി​വ​ർ​പൂ​ൾ ആ​ക്ര​മ​ണ​നി​ര തു​ട​ക്ക​ത്തി​ൽ ഉ​ണ​ർ​ന്നു​ക​ളി​ച്ചെ​ങ്കി​ലും അ​പ​ക​ടം മ​ണ​ത്ത ചെ​ൽ​സി ശ​ക്​​ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ത്ത​തോ​ടെ ലി​വ​ർ​പൂ​ളി​ന് മു​ന്നേ​റാ​നാ​യി​ല്ല. പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ 37 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 72 പോ​യ​ൻ​റു​മാ​യി ലി​വ​ർ​പൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തും 36 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 69 പോ​യ​ൻ​റു​മാ​യി ചെ​ൽ​സി അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്. 36 ക​ളി​ക​ളി​ൽ 71 പോ​യ​ൻ​റു​മാ​യി ടോ​ട്ട​ൻ​ഹാം നാ​ലാം സ്ഥാ​ന​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolenglih premier leaguemalayalam newssports news
News Summary - premier league liverpool-sports news
Next Story