ലൈംഗിക വിവാദത്തിൽ കുടുങ്ങി മെക്സിക്കോ ലോകകപ്പ് ടീം
text_fieldsമെക്സിക്കോ സിറ്റി: യൂറോപ്പിലേക്ക് പറക്കുന്നതിന് മുന്നോടിയായി പാർട്ടി നടത്തി ലോകകപ്പിനുള്ള മെക്സിക്കൻ ഫുട്ബാൾ ടീം ലൈംഗിക വിവാദത്തിൽ. 30 ഒാളം ലൈംഗിക തൊഴിലാളികളെ വരുത്തിയാണ് പാർട്ടി നടത്തിയത്.
സ്കോട്ട്ലൻഡിനെതിരായ സൗഹൃദമത്സരത്തിന് പിന്നാലെ മെക്സിക്കോ സിറ്റിയിലെ സ്വകാര്യ പാർപ്പിടത്തിലായിരുന്നു പാർട്ടി. ലോകകപ്പ് ടീമിലെ ഒമ്പത് പേർ പാർട്ടിയിലുണ്ടായിരുന്നു. ഇവരുടെ ചിത്രസഹിതം മെക്സിക്കൻ മാസിക പുറത്തിറങ്ങുകയും ചെയ്തു.
എന്നാൽ കളിക്കാർ പരിശീലനത്തിനും മറ്റും കൃത്യമായി എത്തിയിട്ടുണ്ടെന്നും ഒഴിവ് സമയത്ത് നടന്ന സ്വകാര്യസംഭവങ്ങളിൽ തങ്ങൾ നടപടിയെടുക്കില്ലെന്നും മെക്സിക്കൻ ഫുട്ബാൾ അധികൃതർ അറിയിച്ചു. ഗോൾ കീപ്പർ ഗില്ലർമോ ഒചോവ, ബെൻഫിക്ക സ്ട്രൈക്കർ റൗൾ ജിമെനെസ്, ഡിഫൻഡർ കാർലോസ് സാൽസെഡോ, മിഡ്ഫീൽഡർ മാർക്കോ ഫാബിയൻ എന്നിവർ ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു.
ഡെന്മാർക്കിനെതിരെ സന്നാഹമത്സരത്തിനായി തയ്യാറെടുക്കുന്ന മെക്സിക്കോ ടീം ഇപ്പോൾ കോപ്പൻഹേഗനിലാണുള്ളത്. 2010ലും 2011ലും സമാന ആരോപണങ്ങൾ ടീം അംഗങ്ങൾക്കെതിരെ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.