പൗരത്വ ബിൽ പ്രതിഷേധം: ഐ.എസ്.എൽ,രഞ്ജി ട്രോഫി മത്സരങ്ങൾ മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ആളിക്കത്തുന്ന അസമിലെ ഗുവാഹത്തിയിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഐ.എസ്.എൽ മത്സരം മാറ്റിവെച്ചു. ത്രിപുരയിലെയും അസമിലെയും രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. കളിക്കാരുടെയും ആരാധകരുടെയും സംഘാടകരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
ഗുവാഹത്തിയിൽ ഉൾപ്പെടെ കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഐ.എസ്.എൽ മത്സരം ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവെച്ചത്. ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിൻ എഫ്.സിയും തമ്മിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്.
മത്സരം നടക്കുന്നത് സംബന്ധിച്ച് ബുധനാഴ്ചയും അനിശ്ചിതത്വം നിലനിന്നിരുന്നു. ഇരു ടീമുകളും പരിശീലനത്തിനും ഇറങ്ങിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.