റയലിൻെറ ഓഫറും പി.എസ്.ജി തള്ളി; നെയ്മറിൻെറ ഭാവി തുലാസിൽ
text_fieldsപാരിസ്: ബ്രസീൽ സൂപ്പർതാരം നെയ്മറിനെ വിൽക്കില്ലെന്ന വാശിയിൽ പാരിസ് സെൻറ് ജർമൻ . നെയ്മറിെൻറ മുൻ ക്ലബ് ബാഴ്സലോണക്ക് പിറകെ റയൽ മഡ്രിഡ് മുന്നോട്ടുവെച്ച വമ്പ ൻ ഒാഫറും പി.എസ്.ജി തള്ളി. 100 ദശലക്ഷം യൂറോയും (ഏകദേശം 800 കോടി രൂപ) ഗാരെത് ബെയ്ൽ, ജെയിംസ് റോഡ്രിഗ്വസ്, കെയ്ലർ നവാസ് എന്നീ താരങ്ങളെയും നെയ്മർക്ക് പകരമായി നൽകാമെന്ന റയലിെൻറ വാഗ്ദാനമാണ് ഫ്രഞ്ച് ക്ലബ് തള്ളിയത്. തങ്ങൾ നെയ്മർക്ക് കണക്കുകൂട്ടുന്ന മൂല്യത്തിന് അടുത്തെത്തുന്നതല്ല ഇതെന്ന് പറഞ്ഞാണ് പി.എസ്.ജി ഒാഫർ നിരസിച്ചതെന്ന് ഫ്രഞ്ച് പത്രമായ ലാ എക്വിപ് റിപ്പോർട്ട് ചെയ്തു.
രണ്ടു വർഷം മുമ്പ് 222 ദശലക്ഷം യൂറോക്കാണ് (ഏകദേശം 1800 കോടി രൂപ) ബാഴ്സയിൽനിന്ന് നെയ്മറെ പി.എസ്.ജി വാങ്ങിയത്. നേരത്തേ, 40 ദശലക്ഷം യൂറോയും ഫിലിപെ കൗടീന്യോ, ഇവാൻ റാകിടിച് എന്നിവരെയും നൽകാമെന്ന ബാഴ്സയുടെ ഒാഫർ പി.എസ്.ജി തള്ളിയിരുന്നു. എന്നാൽ, താരത്തെ വായ്പാടിസ്ഥാനത്തിൽ ലഭിക്കുമോ എന്ന സാധ്യതയും ബാഴ്സ ആരായുന്നുണ്ട്. സീസണിനൊടുവിൽ 160 ദശലക്ഷം യൂറോക്ക് വാങ്ങാനുള്ള ഒാപ്ഷൻ കൂടി ഉൾപ്പെടുന്ന ഇടപാടിനാണ് ശ്രമം. അതേസമയം, നെയ്മർ ക്ലബിൽ തിരിച്ചെത്തുന്നത് തടയാൻ പി.എസ്.ജി ശ്രമിക്കുന്നു എന്ന ആരോപണവും ബാഴ്സയുടെ തലപ്പത്തുള്ളവർ ഉയർത്തുന്നുണ്ട്.
ഇറ്റാലിയൻ വമ്പന്മാരായ യുവൻറസിനും നെയ്മറിൽ താൽപര്യമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയതോടെ പ്രീസീസണിലോ ഫ്രഞ്ച് ലീഗിലോ 27കാരൻ ഇതുവരെ പി.എസ്.ജി നിരയിൽ ഇറങ്ങിയിട്ടില്ല. മികച്ച ഒാഫറെത്തിയിട്ടും താരത്തെ വിൽക്കാനില്ലെന്ന് പി.എസ്.ജി വ്യക്തമാക്കിയതോടെ നെയ് മറുടെ ഭാവി തുലാസിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.