പരിക്ക്; നെയ്മറിന് മാഞ്ചസ്റ്ററുമായുള്ള കളി നഷ്ടമായേക്കും
text_fieldsപാരിസ്: ബ്രസീലിയൻ ഫുട്ബാൾ താരവും പാരിസ് സെൻറ് ജർമനി(പി.എസ്.ജി)യുടെ പ്രധാന താരവുമായ നെയ്മറിന് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ചാമ്പ്യൻസ് ലീഗ് നഷ്ടമായേക്കും.
ബുധനാഴ്ച പി.എസ്.ജിയും സ്ട്രാസ്ബർഗുമായി നടന്ന ഫ്രഞ്ച് കപ്പ് മത്സരത്തിനിടെ സ്ട്രാസ്ബർഗ് മിഡ്ഫീൽഡർ മോട്ടാസ് സെംസേമി ഫൗൾ ചെയ്തതിനെ തുടർന്ന് കാൽക്കുഴക്ക് പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
നെയ്മറിന് വലതുകാലിൽ കഴിഞ്ഞ വർഷം പരിക്കേറ്റിരുന്നു. ഇതേ സ്ഥലത്തു തന്നെയാണ് ഇപ്പോഴും പരിക്ക് പറ്റിയത്. അതിനാൽ താരം ഏറെ അസ്വസ്ഥനാണെന്ന് പി.എസ്.ജി മാനേജർ തോമസ് ടച്ചൽ പറഞ്ഞു. നെയ്മർ മൂന്ന് തവണയാണ് ഫൗൾ ചെയ്യപ്പെട്ടത്. ആദ്യ തവണ ഫൗൾ ചെയ്യപ്പെട്ടപ്പോൾ റഫറി വിസിൽ ചെയ്തില്ല. രണ്ടാമതും, മൂന്നാമതും ഫൗൾ ചെയ്തപ്പോഴാണ് നെയ്മറിന് ഗ്രൗണ്ട് വിടേണ്ടി വന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.