പുടിെൻറ താക്കീത്; സ്റ്റേഡിയങ്ങളിൽ ഫുട്ബാൾ മതി
text_fieldsമോസ്കോ: ലോകകപ്പിനായി പണിത 12 സ്റ്റേഡിയങ്ങളിൽ പന്തുകളി മാത്രം മതിയെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ. ലോകകപ്പിനു പിന്നാലെ സ്റ്റേഡിയങ്ങൾ എന്തുചെയ്യുമെന്ന ചർച്ചക്ക് അന്ത്യംകുറിച്ചാണ് പ്രസിഡൻറിെൻറ നിലപാട്. സർക്കാർ പ്രതിനിധികളും സ്പോർട്സ് അതോറിറ്റിയും പെങ്കടുത്ത യോഗത്തിൽ സ്റ്റേഡിയങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് അഭിപ്രായം വന്നെങ്കിലും പ്രസിഡൻറ് തടഞ്ഞു.
പുതിയ സ്റ്റേഡിയങ്ങളെല്ലാം ഫുട്ബാളിന് മാത്രം ഉപയോഗിക്കണമെന്നും സമീപഭാവിയിൽ റഷ്യ കാൽപന്തു കളിയുടെ കേന്ദ്രമാവണമെന്നും അദ്ദേഹം ഒാർമിപ്പിച്ചു. 11 നഗരങ്ങളിലായുള്ള സ്റ്റേഡിയങ്ങളിൽ പകുതിയും റഷ്യയിലെ പ്രഥമ ലീഗിലെ ക്ലബുകളുടേതാണ്. ഇൗ സ്റ്റേഡിയങ്ങളുടെ കാര്യത്തിൽ പ്രശ്നങ്ങളില്ലെങ്കിലും മറ്റുള്ളവയുടെ പരിപാലനം ശ്രമകരമാണ്. ജനസാന്ദ്രത കുറവുള്ള വിദൂരസ്ഥലങ്ങളിലുള്ള സ്റ്റേഡിയങ്ങളുടെ കാര്യത്തിലാണ് പ്രശ്നമേറെ. ഇവയെ ഏറ്റെടുക്കാൻ ക്ലബുകൾ മുന്നോട്ട് വരുമോയെന്നത് റഷ്യയുടെ മുന്നിലുള്ള വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.