മാക്രോണും കൊലിന്ദയും മഴയത്ത്, പുടിനു മാത്രം കുട; സമൂഹ മാധ്യമങ്ങളിൽ വിമർശനം
text_fieldsമോസ്കോ: കാൽപന്തുകളിയുടെ ആവേശോജ്വലമായ കൊട്ടിക്കലാശത്തിനൊടുവിൽ ലോകക്കപ്പ് പുരസ്കാരദാനം നടക്കുമ്പോൾ ലോകത്തിെൻറ ശ്രദ്ധ മുഴുവൻ ഒരു വേള റഷ്യൻ പ്രസിഡൻറിലേക്കായിരുന്നു. സമാപന ആഘോഷത്തിൽ മഴ പെയ്തതോടെ അധികൃതർ കുടയുമായെത്തിയത് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനു മാത്രം. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പലരും വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.
Fun fact: while Putin is being shielded by an umbrella, Croatia’s President is a 46-year-old conservative woman who is getting soaked and doesn’t seem to care
— Kristen Soltis Anderson (@KSoltisAnderson) July 15, 2018
ഉദ്യോഗസ്ഥർ ചൂടിക്കൊടുത്ത സാമാന്യം വലിപ്പമേറിയ കുടയിൽ പുടിൻ ഒറ്റക്കു നിൽക്കുമ്പോൾ കോരിച്ചൊരിയുന്ന മഴയിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും രണ്ടാം സ്ഥാനക്കാരായി മടങ്ങുന്ന ക്രൊയേഷ്യയുടെ പ്രസിഡൻറ് കൊലിന്ദ ഗ്രാബർ കിറ്ററോവിച്ചും ഉൾപ്പെടെയുള്ളവർ നനഞ്ഞു നിൽക്കുകയായിരുന്നു. ഏറെ സമയത്തിനു ശേഷമാണ് അധികൃതർ ചെറിയ ചില കുടകൾ മറ്റുള്ളവർക്കും എത്തിച്ചു നൽകിയത്.
Big umbrella for Putin, late small umbrella for guests, or as Trump would call it, “power move”. Lame.
— Jorge Guajardo (@jorge_guajardo) July 15, 2018
എന്നാൽ ഫ്രഞ്ച്, ക്രൊയേഷ്യൻ പ്രസിഡൻറുമാർ മഴയെ തീർത്തും അവഗണിച്ചുകൊണ്ടാണ് നിന്നത്. തെൻറ കുട മറ്റൊരാളുമായി പങ്കു വെക്കാൻ പുടിൻ തയ്യാറാവാത്തതും രണ്ട് ലോകനേതാക്കളെ ഏറെ സമയം മഴയത്തു നിർത്തിയ അധികൃതരുടെ നടപടിയാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനത്തിനിടയാക്കിയത്. പുടിന് കുട പിടിച്ചു നൽകുന്നയാൾ നനയുകയാണെന്നും ചിലർ ട്വീറ്റ് ചെയ്തു. മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമടക്കമുള്ളവരാണ് വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്.
Only Putin gets an umbrella. pic.twitter.com/jGX0oGUf4k
— Piers Morgan (@piersmorgan) July 15, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.