മിഴിതുറന്നു; 2022 ഖത്തർ ലോകകപ്പ് ഔദ്യോഗിക ചിഹ്നം Video
text_fieldsദോഹ: ആഘോഷരാവിൽ 2022 ഫിഫ ലോകകപ്പിെൻറ ഔദ്യോഗിക ചിഹ്നം ലോകമാകെ തെളിഞ്ഞു. ഖത്തറിലേക്ക് കായികലോകത്തിെൻറ കണ്ണും കാതും തുറന്നുവെച്ച സെപ്റ്റംബർ മൂന്നിലെ രാത്രി 8.22ന് ചിഹ്നം മിഴിതുറന്നു. കാൽപ്പന്തിെൻറ പെരുങ്കളിയാട്ടത്തിന് ചിഹ്നമായി, ഇനി കാത്തിരിപ്പിെൻറ നാളുകൾ. 2022 നവംബര്‍ 21നാണ് ഖത്തറിൽ ലോകകപ്പിന് വിസിലുയരുക. ഡിസംബര്‍ 18ന് അവസാനിക്കും.
രാജ്യാന്തര ഡിജിറ്റല്‍ കാമ്പയിന് മുഖേനയാണ് ഒൗദ്യോഗിക ചിഹ്നം പ്രകാശനം ചെയ്തത്. ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലും ലോകത്തൊട്ടാകെ 23 രാജ്യങ്ങളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലും പ്രദര്‍ശനം നടന്നു. നിരവധി ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളില്‍ കൂറ്റന്‍ സ്ക്രീനുകളില്‍ ഒരേസമയം ലോഗോ പ്രദര്‍ശിപ്പിച്ചു. ഖത്തറില്‍ കെട്ടിടങ്ങളുടെയും ലാന്മാര്ക്കുകളുടെയും മുകളിൽ ലോഗോ തെളിഞ്ഞു. ഇന്ത്യയില്‍ മുംബൈയിലെ ബാബുല്‍നാഥ് ജങ്ഷനിലും ലോഗോ അനാവരണം നടന്നു.
ദോഹയില്‍ കതാറ, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, അല്ശൗല ടവര്‍, കുവൈത്തില്‍ കുവൈത്ത് ടവർ, മസ്ക്കത്ത് ഒപ്പേറ ഹൗസ്, ബെയ്റൂത്ത് റൗശെ റോക്ക്, അമ്മാനില്‍ റോയല്‍ ഹോട്ടല്‍, അൽജീരിയയില്‍ ഒപറ ഹൗസ്, തുണീഷ്യയില്‍ ഹമ്മാമത്, റബാത്തില്‍ കോര്‍ണീഷ് റബാത്ത്, ഇറാഖില്‍ ബാഗ്ദാദ് ടവര്‍, തഹ്രീര്‍ സ്ക്വയര്‍ എന്നിവിടങ്ങളിലും ലോഗോയുടെ പ്രദര്‍ശനം ഒരേസമയം നടന്നു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ നഗരങ്ങളിലും 2022 ലോകകപ്പിെൻറ ഒൗദ്യോഗിക ചിഹ്നം പ്രദര്‍ശിപ്പിച്ചു. ടൂർണമെൻറിെൻറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയുടെ നേതൃത്വത്തിലാണ് പ്രകാശനച്ചടങ്ങുകൾ നടത്തിയത്. അറബ് ലോകത്തെ പ്രഥമ ഫുട്ബാൾ ലോകകപ്പാണ് ഖത്തറിൽ നടക്കാനിരിക്കുന്നത്.
The Official Emblem of the 22nd edition of the FIFA #WorldCup was unveiled today as FIFA and host country Qatar reached another major milestone on the road to the world’s greatest football showpiece.
— FIFA World Cup (@FIFAWorldCup) September 3, 2019
Read more: https://t.co/QLAMYhKPWe pic.twitter.com/5QSPiwRUp0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.