ലാറ്റിനമേരിക്കന്‍ കേളീശൈലിയില്‍ ക്വാര്‍ട്സ് അക്കാദമി
text_fieldsകോഴിക്കോട്: ലാറ്റിനമേരിക്കന്‍ കേളീശൈലിയില്‍ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് അര്‍ജന്‍റീനയില്‍നിന്നുള്ള പരിശീലകനുമായി കൊച്ചിയില്‍ രാജ്യാന്തര ഫുട്ബാള്‍ അക്കാദമി വരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്സ് എഫ്.സി ക്ളബ്ബാണ് അര്‍ജന്‍റീനയുടെ കേളീശൈലിയില്‍ ഭാവി താരങ്ങളെ വാര്‍ത്തെടുക്കാന്‍ സജ്ജരായിരിക്കുന്നത്. ചെറുപ്രായം മുതല്‍ ലാറ്റിനമേരിക്കന്‍ ശൈലിയില്‍ കളി പരിശീലിപ്പിക്കാനുള്ള പാഠങ്ങള്‍ ചിട്ടപ്പെടുത്താന്‍ അര്‍ജന്‍റീന അണ്ടര്‍ 23 ടീം കോച്ചായ യൂലിയോ ഒലാര്‍ട്ടി കോഷ്യയുമായി കരാര്‍ ഒപ്പിട്ടെന്ന് ക്വാര്‍ട്സ് എഫ്.സി സി.ഇ.ഒ പി. ഹരിദാസ്, ആല്‍ഫ സ്പോര്‍ട്സ് നോളജ് നെറ്റ്വര്‍ക് മാനേജിങ് ഡയറക്ടര്‍ ജെബി മാത്യു എന്നിവര്‍ അറിയിച്ചു.
മൂന്നു ലോകകപ്പുകളില്‍ അര്‍ജന്‍റീനക്ക് വേണ്ടി ബൂട്ടണിയുകയും മറഡോണയോടൊപ്പം 1986ല്‍ ലോകകപ്പ് നേടിയ ടീമില്‍ ഉള്‍പ്പെടുകയും ചെയ്ത കളിക്കാരനായ യൂലിയോ ഒലാര്‍ട്ടി കോഷ്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് അര്‍ജന്‍റീനയില്‍ നിന്നുള്ള പ്രാദേശിക കോച്ച് അക്കാദമിയില്‍ പരിശീലനം നല്‍കും. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനവും മറ്റു സൗകര്യങ്ങളുമാണ് ക്വാര്‍ട്സ് ഇന്‍റര്‍നാഷനല്‍ അക്കാദമിയില്‍ ഏര്‍പ്പെടുത്തുന്നത്.
ആല്‍ഫ സ്പോര്‍ട്സ് നോളജ് നെറ്റ്വര്‍ക്കുമായി സഹകരിച്ച് ആദ്യ ഘട്ടത്തില്‍ അക്കാദമി കൊച്ചിയില്‍ ആറു കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനു മുന്നോടിയായി ഒലാര്‍ട്ടി കോഷ്യ കൊച്ചിയിലത്തെും. ഇതുകൂടാതെ എ.ഐ.എഫ്.എഫിന്‍െറ തീരുമാനത്തിനു വിധേയമായി രണ്ടാം ഡിവിഷന്‍ ഐലീഗ് അക്കാദമിയും ലക്ഷ്യമിടുന്നുണ്ട്. അക്കാദമിയുടെ ലോഗോ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.