വിജയക്കുതിപ്പിൽ സിറ്റി; ടോട്ടൻഹാമിനും ജയം
text_fieldsലണ്ടൻ: 39ാം സെക്കൻഡിൽ എതിർവല കുലുക്കി, സീസണിലെ അതിവേഗ ഗോളടിക്കാരൻ എന്ന പട്ടം റഹീം സ്റ്റെർലിങ് സ്വന്തം പേരിലാക്കിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നും ജയം. വാറ്റ്ഫോഡിനെ 3-1ന് തോൽപിച്ച് സീസണിലെ തോൽവിയറിയാതെയുള്ള കുതിപ്പ് പെപ് ഗ്വാർഡിയോളയും സംഘവും തുടരുകയാണ്. 22 മത്സരങ്ങളിൽ സിറ്റി ഇതുവരെ തോറ്റിട്ടില്ല. നേരത്തെ, സീസണിലെ തുടർച്ചയായ (18 ജയം) വിജയക്കുതിപ്പിന് ഗോൾരഹിത സമനിലയിൽ തളച്ച് ക്രിസ്റ്റൽ പാലസ് തടയിട്ടിരുന്നു.
ആദ്യ ടച്ചിന് റഫറി വിസിലൂതി 39 സെക്കൻഡായിേട്ടയുണ്ടായിരുന്നുള്ളൂ, വാറ്റ്ഫോഡ് താരങ്ങൾ ഒരുങ്ങുന്നതിനുമുേമ്പ വലയിൽ പന്തെത്തി. നികളസ് ഒടമെൻഡി^ഡേവിഡ് സിൽവ^ലെറോയ് സെയ്ൻ എന്നിവർ ഇടതുവിങ്ങിലൂടെ നടത്തിയ നീക്കമാണ് വാറ്റ്ഫോഡ് പ്രതിരോധത്തെ ഞെട്ടിച്ച് ഗോളായത്. സെയ്നിെൻറ ക്രോസ് ഗതി തിരിച്ചുവിടേണ്ട പണിമാത്രമേ സ്റ്റെർലിങ്ങിനുണ്ടായിരുന്നുള്ളൂ. വൻ ഫോമിലുള്ള സ്റ്റെർലിങ്ങിെൻറ 14ാം ഗോൾ. ഗോൾ വേട്ടക്കാരിൽ ഹാരികെയ്നിനും (18) മുഹമ്മദ് സലാഹിനും (17) പിറകെ മൂന്നാമതാണ് സ്റ്റെർലിങ്.
13ാം മിനിറ്റിൽ വാറ്റ്ഫോഡ് പ്രതിരോധക്കാരെൻറ ക്ലിയറിങ് പിഴച്ചപ്പോൾ സെൽഫ് ഗോളിെൻറ രൂപത്തിൽ സിറ്റിക്ക് രണ്ടാം ഗോളുമെത്തി. രണ്ടാം പകുതിയിൽ സെർജിയോ അഗ്യൂറോയാണ് (63) പട്ടിക പൂർത്തീകരിച്ചത്. അവസാന നിമിഷത്തിൽ ഇംഗ്ലീഷുകാരൻ ആന്ദ്രെ ഗ്രേയാണ് വാറ്റ്ഫോഡിെൻറ ആശ്വാസ ഗോൾ നേടിയത്. മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ്, സതാംപ്ടണിനെയും (2-1), ടോട്ടൻഹാം സ്വാൻസീ സിറ്റിയെയും (2-0), വെസ്റ്റ്ഹാം, വെസ്റ്റ് ബ്രോവിച്ചിനെയും (2-1) തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.