എൽ ക്ലൈമാക്സ്
text_fieldsമഡ്രിഡ്: റയൽ മഡ്രിഡോ, ബാഴ്സലോണയോ? ആരാവും സ്പെയിനിലെ കിരീടാവകാശിയെന്നതിെൻറ ഉത്തരം രണ്ട് പോയൻറ് അകലത്തിൽ സസ്പെൻസായി തുടരുന്നതിനിടെ ഇന്ന് സാൻറിയാഗോ ബെർണബ്യൂവിൽ ‘എൽ ക്ലാസികോ’ നൈറ്റ്. ഒന്നാം നമ്പർ കസേരയിൽ ബാഴ്സയും റയലും മാറിമാറി ഇരിപ്പുറപ്പിക്കുേമ്പാൾ ആരാധകരുടെ ഇഷ്ടസംഘങ്ങളുടെ പോരാട്ടമെത്തുന്നത് കിരീട നിർണയത്തിൽ നിർണായകമാണ്. റയലിെൻറ തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിൽ ഇന്ത്യൻ സമയം രാത്രി 1.30നാണ് കിക്കോഫ്.
ലീഗ് സീസണിൽ 25 കളി പിന്നിട്ടപ്പോൾ ബാഴ്സലോണ ഒന്നും (55 പോയൻറ്) റയൽ മഡ്രിഡ് (53) രണ്ടും സ്ഥാനത്താണിപ്പോൾ. അവസാന രണ്ട് കളിയിൽ തോൽവിയും സമനിലയും വഴങ്ങി പിന്നോട്ടടിച്ച റയൽ ജയിച്ചാൽ ഒരു പോയൻറിന് മുന്നിലെത്താം. അതേസമയം, തുടർച്ചയായി നാല് ജയവുമായി ടോപ് ഗിയറിലേക്ക് മാറിയ ബാഴ്സയാണെങ്കിൽ കിരീടത്തിലേക്കുള്ള മിന്നൽ വേഗമായിരിക്കും. ഡിസംബർ 19ന് നൂകാംപിൽ നടന്ന ആദ്യ എൽ ക്ലാസികോ ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനാൽ പ്രവചനങ്ങളിൽ ഇരുവർക്കും തുല്യ സാധ്യതയാണുള്ളത്.
റയലിെൻറ ആദ്യപാദം
നൂകാംപിൽ നടന്ന ആദ്യപാദത്തിൽ ബാഴ്സലോണയുടെ അനായാസ ജയമാണ് പ്രവചിക്കപ്പെട്ടതെങ്കിലും കളത്തിൽ കണ്ട കാഴ്ച വേറെയായിരുന്നു. മെസ്സിയെയും സുവാരസിനെയും വരിഞ്ഞുകെട്ടിയ റയൽ കളിയിൽ സർവമേധാവിത്വം പ്രകടിപ്പിച്ചു. ഗോളടിക്കാതെയാണ് പിരിഞ്ഞതെങ്കിലും ആക്രമണത്തിലും മുന്നേറ്റത്തിലും റയൽ ആയിരുന്നു കളം ഭരിച്ചത്. ഗോളി ടെർ സ്റ്റീഗനും, പ്രതിരോധനിരയിൽ ജെറാഡ് പിക്വെയും െക്ലമൻറ് ലെങ്ലറ്റും ഫോമിലേക്കുയർന്നതിനാൽ ബാഴ്സ തോൽക്കാതെ രക്ഷപ്പെടുകയായിരുന്നു. േകാച്ച് ഏണസ്റ്റോ വാൽെവർദെയുടെ കസേര തെറിക്കാനും ഈ ഫലം കാരണമായി.
സിദാന് പരീക്ഷണം
റയൽ മഡ്രിഡ് കോച്ച് സിനദിൻ സിദാന് നല്ലകാലമല്ല ഇത്. ലാലിഗ, കിങ്സ് കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവയിലായി അവസാന അഞ്ച് കളിയിൽ ഒരു ജയം മാത്രമേ റയലിന് നേടാനായുള്ളൂ. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് സ്വന്തം ഗ്രൗണ്ടിൽ 1-2ന് തോറ്റതിെൻറ ക്ഷീണംമാറും മുമ്പാണ് എൽ ക്ലാസികോ പരീക്ഷണം. ഗോൾ മെഷീൻ കരിം ബെൻസേമയുടെ ബൂട്ടിലെ ഗോൾ വരൾച്ചയും എഡൻഹസാഡിെൻറ പരിക്കും ഗാരെത് ബെയ്ലുമായുള്ള രസക്കേടും സിദാന് തലവേദനയാവുന്നു. അതേസമയം, എന്തിനും പ്രാപ്തരായ യുവസംഘം മികവിലേക്കുയർന്നാൽ സിദാന് എല്ലാം എളുപ്പമാവും. കാസ്മിറോയും വാൽവെർദെയും ഇസ്കോയും മിന്നും ഫോമിലാണ്. ഇവർക്കൊപ്പം ബെൻസേമ കൂടി താളം കണ്ടെത്തിയാൽ റയലിനെ പിടിച്ചാൽ കിട്ടില്ലെന്നുറപ്പ്.
സെത്യാന് ഫസ്റ്റ് ക്ലാസികോ
ജനുവരി പകുതിയോടെ ബാഴ്സയിലെത്തിയ കോച്ച് ക്വികെ സെത്യാെൻറ ആദ്യ എൽ ക്ലാസികോയാണിന്ന്. എതിരാളിയുടെ ഗ്രൗണ്ടിൽനിന്ന് ജയത്തോടെ മടങ്ങാനായാൽ കോച്ചിന് അതൊരു പൊൻതൂവലാവും. സുവാരസ്, ഡെംബലെ എന്നിവരുടെ പരിക്കിനെ പകരക്കാരിലൂടെ മറികടക്കുകയാണ് കറ്റാലൻമാർ. മെസ്സി, ഗ്രീസ്മാൻ കൂട്ടിലേക്ക് അർതുറോ വിദാൽ, അൻസു ഫാതി എന്നീ ഓപ്ഷനുകളുണ്ട്. നാപോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ജെറാഡ് പിക്വെ പരിക്കേറ്റ് മടങ്ങിയെങ്കിലും ഇന്ന് െപ്ലയിങ് ഇലവനിൽ തിരിച്ചെത്തും. ജോർഡി ആൽബ ഫിറ്റ്നസ് വീണ്ടെടുത്തതും, ലെഫ്റ്റ് ബാക്കിൽ ജൂനിയർ ഫിർപോയുടെ സാന്നിധ്യവും ബാഴ്സക്ക് നല്ല സൂചനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.