ബെർണബ്യൂ കപ്പ് റയൽ മഡ്രിഡിന്
text_fieldsമഡ്രിഡ്: യുവേഫ സൂപ്പർ കപ്പിന് യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് ജയത്തോടെ ഒരുങ്ങി. ക്ലബിെൻറ മുൻ പ്രസിഡൻറ് സാൻറിയാഗോ ബെർണബ്യൂവിെൻറ സ്മരണാർഥമുള്ള പ്രീസീസൺ സൗഹൃദ കപ്പിൽ ഇറ്റാലിയൻ കരുത്തരായ എ.സി മിലാനെ 3-1ന് തോൽപിച്ച് റയൽ കിരീടം ചൂടി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവ് തങ്ങളെ ഒട്ടും ബാധിച്ചിട്ടില്ലെന്നറിയിച്ച് കരീം ബെൻസേമ, ഗാരെത് ബെയ്ൽ, ബോറ മയൂറൽ എന്നിവരാണ് റയലിനായി ഗോൾ നേടിയത്. ഇത്തവണ ക്ലബിലെത്തിയ അർജൻറീനൻ താരം ഗോൺസാലോ ഹിഗ്വെയ്നാണ് മിലാെൻറ ആശ്വാസഗോൾ നേടിയത്.
ബെൻസേമയും ഗരത് ബെയ്ലും ആക്രമണം നയിച്ച മത്സരത്തിൽ, രണ്ടാം മിനിറ്റിൽതന്നെ റയൽ ലക്ഷ്യം കണ്ടു. ഡാനിയൽ കാർവയാലിെൻറ ക്രോസിൽ ബെൻസേമ ഹെഡറിലാണ് വലകുലുക്കുന്നത്. എന്നാൽ, ആഹ്ലാദിക്കാൻ ഒട്ടും സമയം നൽകാതെ എ.സി മിലാൻ രണ്ടു മിനിറ്റിനിടെ തിരിച്ചടിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസിലെത്തിയതോടെ ക്ലബ് വിട്ട് എ.സി മിലാനെത്തിയ ഗോൾ മെഷീൻ ഹിഗ്വെയ്നാണ് (4ാം മിനിറ്റ്) ബോക്സിനു പുറത്തുനിന്നുള്ള ലോങ് റെയ്ഞ്ചറിൽ ലക്ഷ്യം കണ്ടത്. എന്നാൽ, ആദ്യ പകുതിക്ക് തൊട്ടുമുെമ്പ ഗരത് ബെയ്ലിെൻറ ഫിനിഷിങ്ങിൽ റയൽ വീണ്ടും മുന്നിലെത്തി. 91ാം മിനിറ്റിൽ പകരക്കാരനായെത്തിയ ബോറ മയൂറലും ഗോൾ നേടിയേതാടെ റയലിന് ആധികാരിക വിജയമായി.
1979ൽ തുടങ്ങിയ ഇൗ കപ്പിൽ 28 തവണ റയൽമഡ്രിഡ് മുത്തമിട്ടിട്ടുണ്ട്. ആഗസ്റ്റ് 15നാണ് യൂറോപ്പിലെ രണ്ടു ചാമ്പ്യന്മാരായ റയൽ മഡ്രിഡും അത്ലറ്റികോ മഡ്രിഡും തമ്മിലുള്ള സൂപ്പർ കപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.