ഹൈവോൾട്ടിൽ മഡ്രിഡ്
text_fieldsമഡ്രിഡ്: സാൻറിയാഗോ ബെർണബ്യൂവിലെ കളിമുറ്റത്ത് യൂറോപ്പിലെ രണ്ടു വമ്പന്മാർ ഇന്ന് മുഖാമുഖം. ചാമ്പ്യൻസ് ലീഗിൽ വിലക്കുവീണിട്ടും വിജയം വിടാതെ പ്രീമിയർ ലീഗിൽ മികച്ച ഫ ോം തുടരുന്ന ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും സ്വന്തം മൈതാനത്തിെൻറ ആനുകൂ ല്യവുമായി പടക്കിറങ്ങുന്ന മുൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡും തമ്മിലാണ് മത്സരം.
ആഭ് യന്തര ലീഗിൽ ആറു വർഷത്തിനിടെ മൂന്നു തവണ പ്രീമിയർ ലീഗും അഞ്ചു തവണ മറ്റു കിരീടങ്ങളും സ്വന്തം ഷെൽഫിെലത്തിച്ചിട്ടും ഒറ്റത്തവണ സെമി കണ്ടതൊഴിച്ചാൽ വലിയ പോരിടങ്ങളിൽ മുട്ടിടിക്കുന്നവരെന്ന ദുഷ്പ്പേരുമായാണ് ഇംഗ്ലീഷ് ടീം ഇറങ്ങുന്നത്. 2016ൽ സെമി കണ്ടതൊഴിച്ചാൽ അടുത്ത കാലത്തൊന്നും ചാമ്പ്യൻസ് ലീഗിൽ ടീം വലിയ വിജയങ്ങൾ െതാട്ടിട്ടില്ല. മറുവശത്ത്, അവസാന ആറു ചാമ്പ്യൻസ് ലീഗിൽ നാലും സ്വന്തം പേരിലാക്കിയതിെൻറ ഗരിമയുമായാണ് സിനദിൻ സിദാെൻറ കുട്ടികൾ ഇറങ്ങുന്നത്. ലാ ലിഗയിൽ ബാഴ്സലോണയുമായുള്ള ദ്വന്ദ്വത്തിൽ പലേപ്പാഴും ഇടറിപ്പോകുന്നവർ ഏഴു വർഷത്തിനിടെ ഒറ്റത്തവണ മാത്രമാണ് കപ്പുയർത്തിയത്. ക്രിസ്റ്റ്യാനോ ക്ലബ് വിട്ട് ഇറ്റലിയിലേക്കു ചേക്കേറിയതോടെ പഴയ പ്രതാപത്തിെൻറ നിഴലിലാണെങ്കിലും പുതിയ സീസണിൽ അവസാന മത്സരങ്ങളിൽ റയൽ മികച്ച ഫോം തിരിച്ചുപിടിച്ചിട്ടുണ്ട്.
സ്വന്തം ലീഗിലെ അവസാന മത്സരത്തിൽ മൂന്നാമതുള്ള ലെസ്റ്റർ സിറ്റിയെ വീഴ്ത്തിയ ആത്മവിശ്വാസം സിറ്റിയെ തുണക്കുേമ്പാൾ ദുർബലരായ ലെവാെൻറയോട് തോൽവി പിണഞ്ഞതിെൻറ നടുക്കവുമായാണ് റയൽ ബൂട്ടുകെട്ടുന്നത്. ആരു ജയിച്ചാലും ഏറ്റവും മനോഹര ഗെയിമുമായി മൈതാനം നിറയുന്ന രണ്ടിലൊരു ടീം നേരേത്ത മടങ്ങേണ്ടിവരുമെന്നതാണ് ആരാധകരുടെ ആധി.
2018ൽ ലിവർപൂളിനെ തോൽപിച്ചാണ് അവസാനമായി റയൽ കപ്പുയർത്തിയത്. പി.എസ്.ജി, ബയേൺ ടീമുകളായിരുന്നു നോക്കൗട്ടിൽ അവരുടെ മറ്റ് എതിരാളികൾ. ഇത്തവണ പക്ഷേ, ഇനിയൊരു തിരിച്ചുവരവിന് സമയമില്ലെന്നതിനാൽ കപ്പുമായി മടങ്ങാനാണ് സിറ്റി ഇറങ്ങുന്നത്.
യുവൻറസിന് ഫ്രഞ്ച്
എതിരാളികൾ
വൈകിയെത്തിയിട്ടും ഇറ്റലിയുടെ കാൽപന്ത് ലോകത്ത് ആഴ്ചകൾകൊണ്ട് സെൻസേഷനായി മാറിയ പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം ഇന്ന് ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ ഫ്രഞ്ച് ടീമായ ലിയോണിനെതിരെ. മെംഫിസ് ഡിപെ എന്ന മുൻനിര താരം പരിക്കുമായി പുറത്തായതോടെ ആക്രമണം ചോർന്ന ലിയോണിനെ അനായാസം മറികടക്കാമെന്ന സ്വപ്നവുമായാണ് യുവൻറസ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ബാഴ്സയോട് ദയനീയമായി തോറ്റതിെൻറ ആഘാതം ഇനിയും ടീമിനെ വിട്ടിട്ടില്ല. അന്ന് 5-1നാണ് മെസ്സിപ്പട ലിയോണിനെ കെട്ടുകെട്ടിച്ചത്. തനിയാവർത്തനമാകാതിരിക്കാനാണ് ലിയോൺ സ്വന്തം മൈതാനത്ത് പൊരുതുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.